Outbreak | ഭക്ഷ്യവിഷബാധ: 70 ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയില്‍; കൊച്ചി എന്‍സിസി ക്യാംപ് പിരിച്ചുവിട്ടു

 
NCC Camp in Kochi Cancelled After Food Poisoning
NCC Camp in Kochi Cancelled After Food Poisoning

Representational Image Generated by Meta AI

● വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരം
● 600ഓളം കുട്ടികളാണ് ക്യാംപില്‍ പങ്കെടുത്തത്. 
● ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. 

കൊച്ചി: (KVARTHA) ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് കൊച്ചി കാക്കനാട് എന്‍സിസി ക്യാംപ് പിരിച്ച് വിട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 70 ഓളം വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. 

ഈ മാസം 20നാണ് ക്യാമ്പ് തുടങ്ങിയത്. എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പില്‍ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയാണ്. ചിലര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചെന്നും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരാതി അറിയിച്ചു. എന്നാല്‍ ക്യാംപിനോട് താത്പര്യകുറവുള്ള ഒരു വിഭാഗം കുട്ടികള്‍ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്‌നമെന്നാണ് മറുഭാഗത്തിന്റെ ആരോപണം.

#Kochi #NCC #foodpoisoning #Kerala #students #health #emergency #school #breakingnews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia