Outbreak | മലപ്പുറത്ത് നിപയും എംപോക്സും: കർശന നിയന്ത്രണങ്ങൾ തുടരുന്നു
● സമ്പർക്ക പട്ടികയിൽ നിരവധി പേർ.
● സാമ്പിളുകളും നെഗറ്റീവായത് ആശ്വാസകരമാണ്.
മലപ്പുറം: (KVARTHA) നിപയും എംപോക്സും സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. നിപയുമായി ബന്ധപ്പെട്ട് 267 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവായത് ആശ്വാസകരമാണ്.
എംപോക്സിന്റെ കാര്യത്തിൽ 23 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എംപോക്സ് സ്ഥിരീകരിച്ച വ്യക്തി യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും കണ്ടെത്താൻ ശ്രമം നടക്കുകയാണ്. എംപോക്സ് വൈറസിന്റെ ജീനോം സീക്വൻസിങ് നടത്തി വകഭേദം കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തുന്നു.
എംപോക്സിന്റെ ലക്ഷണങ്ങളിൽ പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജക്കുറവ് എന്നിവ ഉൾപ്പെടുന്നു. പനി തുടങ്ങി ഒരു ആഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാറുണ്ട്. മുഖം, കൈകൾ, കാലുകൾ, കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നിവിടങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.
#Nipah, #Monkeypox, #India, #Kerala, #HealthCrisis, #Outbreak