സര്‍ക്കാര്‍ മേഖലയിലെ കരള്‍മാറ്റ ശസ്ത്രക്രിയാ യൂണിറ്റ് സ്വകാര്യ ലോബികള്‍ അട്ടിമറിച്ചു
May 14, 2015, 19:53 IST
തകര്‍ത്തത് ചികിത്സയിലെ കുത്തക നഷ്ടപ്പെടുമെന്ന ഭീതികൊണ്ട്
എക്‌സ്‌ക്ലൂസീവ്
അസ്മ ജഹാന്‍
തിരുവനന്തപുരം: (www.kvartha.com 14/05/2015) സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റ ശസ്ത്രക്രിയാ യൂനിറ്റ് ആരംഭിക്കും മുമ്പേ അട്ടിമറിക്കാന്‍ നീക്കം. സര്‍ക്കാര്‍ സംവിധാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി ശസ്ത്രക്രിയാ യൂനിറ്റ് തുടങ്ങുന്നതിനെ ആയിരക്കണക്കിന് രോഗികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് സ്വകാര്യ ലോബികള്‍ പാര പണിയുന്നത്.
അടുത്തകാലത്തിനിടെ കേരളത്തിലെ പത്തോളം ആശുപത്രികള്‍ കരള്‍മാറ്റ ശസ്ത്രക്രിയയുടെ പേരില്‍ അഞ്ഞൂറ് കോടി രൂപയാണ് രോഗികളില്‍ നിന്ന് പിടിച്ചു പറിച്ചത്. ഈ യൂനിറ്റ് തുടങ്ങിയാല്‍ അവരുടെ വരുമാനം നിലക്കും. അതുകൊണ്ടുതന്നെ ഒരിക്കലും ഈ യൂനിറ്റ് തുടങ്ങരുതെന്നതാണ് സ്വകാര്യ ആശുപത്രികളുടെ ആവശ്യം. അവര്‍ തന്നെയാണ് ഈ യൂണിറ്റിനെ തകര്‍ക്കുന്നതിനായി പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കെ വാര്‍ത്തയോട് പറഞ്ഞു.
കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരും ബന്ധുക്കളും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബന്ധുക്കളുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കരള്‍മാറ്റ ശസ്ത്രക്രിയാ യൂനിറ്റ് സര്‍ക്കാര്‍ തലത്തില്‍ തുടങ്ങാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യൂനിറ്റ് ആരംഭിക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി അറിയിച്ചിരുന്നത്. ഇതിനായി ആറ് കോടി രൂപയും അനുവദിച്ച് പ്രവര്‍ത്തനവും തുടങ്ങി.
എന്നാല്‍ ഏഴ് മാസം കഴിഞ്ഞിട്ടും യൂനിറ്റിന്റെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല. ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പതിനായിരം രൂപക്കുചെയ്യാവുന്ന പരിശോധന നേരത്തെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിരുന്നു. ഇവിടെ നിന്ന് 2000 രൂപക്കിത് ചെയ്യാനുമാകും.
കരള്‍മാറ്റ ശസ്ത്രക്രിയയില്‍ കേരളത്തില്‍ സ്വകാര്യ ആശുപത്രികളുടെ കുത്തകയാണ് നിലനില്‍ക്കുന്നത്. 25 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപവരെയാണ് ഇവര്‍ ചികിത്സക്കായി പിടിച്ചു പറിക്കുന്നത്. ജീവിതാന്ത്യം വരെ ഇവര്‍ക്ക് മരുന്നുകഴിക്കണം. ഇടക്കിടെ ചെക്കപ്പും തുടരണം. അതിനും കനത്ത ബില്ലു നല്‍കണം. കരള്‍ദാനം ചെയ്തവര്‍ക്കും മാസങ്ങളോളം മരുന്നും ചെക്കപ്പും തുടരണം. ഭീമമായ തുക അതിനും വരുന്നുണ്ട്. ജീവിതകാലം മുഴുവന്‍ ഭാരമുള്ള ജോലിയൊന്നും ഇവരെക്കൊണ്ട് ചെയ്യാനും ആകില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍മാറ്റ ശസ്ത്രക്രിയാ യൂനിറ്റ് വരുതിനെമാത്രമല്ല, കരള്‍ തകര്‍ന്നവര്‍ സംഘടിക്കുന്നതിനെപ്പോലും സ്വകാര്യ ആശുപത്രികള്‍ ഭയക്കുന്നുണ്ട്. അവരതിനെ തകര്‍ക്കാനും ശ്രമിക്കുന്നു. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടങ്ങുന്ന യൂനിറ്റിനെ തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായി മൂന്ന് രോഗികളെ ഇവിടെ അഡ്മിറ്റ് ചെയ്തിരുന്നുവെങ്കിലും പലരും മരിച്ചൊടുങ്ങിയിട്ടും യൂനിറ്റ് മാത്രം എവിടെയുമെത്തിയിട്ടില്ല.
Keywords : Kerala, Government, Health, Hospital, Private Lobby.
എക്‌സ്‌ക്ലൂസീവ്
അസ്മ ജഹാന്‍
തിരുവനന്തപുരം: (www.kvartha.com 14/05/2015) സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റ ശസ്ത്രക്രിയാ യൂനിറ്റ് ആരംഭിക്കും മുമ്പേ അട്ടിമറിക്കാന്‍ നീക്കം. സര്‍ക്കാര്‍ സംവിധാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി ശസ്ത്രക്രിയാ യൂനിറ്റ് തുടങ്ങുന്നതിനെ ആയിരക്കണക്കിന് രോഗികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് സ്വകാര്യ ലോബികള്‍ പാര പണിയുന്നത്.
അടുത്തകാലത്തിനിടെ കേരളത്തിലെ പത്തോളം ആശുപത്രികള്‍ കരള്‍മാറ്റ ശസ്ത്രക്രിയയുടെ പേരില്‍ അഞ്ഞൂറ് കോടി രൂപയാണ് രോഗികളില്‍ നിന്ന് പിടിച്ചു പറിച്ചത്. ഈ യൂനിറ്റ് തുടങ്ങിയാല്‍ അവരുടെ വരുമാനം നിലക്കും. അതുകൊണ്ടുതന്നെ ഒരിക്കലും ഈ യൂനിറ്റ് തുടങ്ങരുതെന്നതാണ് സ്വകാര്യ ആശുപത്രികളുടെ ആവശ്യം. അവര്‍ തന്നെയാണ് ഈ യൂണിറ്റിനെ തകര്‍ക്കുന്നതിനായി പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കെ വാര്‍ത്തയോട് പറഞ്ഞു.
കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരും ബന്ധുക്കളും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ബന്ധുക്കളുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കരള്‍മാറ്റ ശസ്ത്രക്രിയാ യൂനിറ്റ് സര്‍ക്കാര്‍ തലത്തില്‍ തുടങ്ങാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യൂനിറ്റ് ആരംഭിക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി അറിയിച്ചിരുന്നത്. ഇതിനായി ആറ് കോടി രൂപയും അനുവദിച്ച് പ്രവര്‍ത്തനവും തുടങ്ങി.
കരള്‍മാറ്റ ശസ്ത്രക്രിയയില്‍ കേരളത്തില്‍ സ്വകാര്യ ആശുപത്രികളുടെ കുത്തകയാണ് നിലനില്‍ക്കുന്നത്. 25 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപവരെയാണ് ഇവര്‍ ചികിത്സക്കായി പിടിച്ചു പറിക്കുന്നത്. ജീവിതാന്ത്യം വരെ ഇവര്‍ക്ക് മരുന്നുകഴിക്കണം. ഇടക്കിടെ ചെക്കപ്പും തുടരണം. അതിനും കനത്ത ബില്ലു നല്‍കണം. കരള്‍ദാനം ചെയ്തവര്‍ക്കും മാസങ്ങളോളം മരുന്നും ചെക്കപ്പും തുടരണം. ഭീമമായ തുക അതിനും വരുന്നുണ്ട്. ജീവിതകാലം മുഴുവന്‍ ഭാരമുള്ള ജോലിയൊന്നും ഇവരെക്കൊണ്ട് ചെയ്യാനും ആകില്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍മാറ്റ ശസ്ത്രക്രിയാ യൂനിറ്റ് വരുതിനെമാത്രമല്ല, കരള്‍ തകര്‍ന്നവര്‍ സംഘടിക്കുന്നതിനെപ്പോലും സ്വകാര്യ ആശുപത്രികള്‍ ഭയക്കുന്നുണ്ട്. അവരതിനെ തകര്‍ക്കാനും ശ്രമിക്കുന്നു. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടങ്ങുന്ന യൂനിറ്റിനെ തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായി മൂന്ന് രോഗികളെ ഇവിടെ അഡ്മിറ്റ് ചെയ്തിരുന്നുവെങ്കിലും പലരും മരിച്ചൊടുങ്ങിയിട്ടും യൂനിറ്റ് മാത്രം എവിടെയുമെത്തിയിട്ടില്ല.
Keywords : Kerala, Government, Health, Hospital, Private Lobby.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.