Health | മലബന്ധം വലയ്ക്കുന്നുണ്ടോ? എങ്കിൽ അതിരാവിലെ ഈ കാര്യങ്ങൾ ചെയ്തുനോക്കൂ, ഫലം ഉറപ്പ്! കൂടാതെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ 3 സൂപ്പർ സീഡ്‌സുകൾ!

 
 Relief from Constipation: Try These Early Morning Remedies and 3 Super Seeds for Gut Health!
 Relief from Constipation: Try These Early Morning Remedies and 3 Super Seeds for Gut Health!

Representational Image Generated by Meta AI

● കറുത്ത എള്ള്, ചണവിത്തുകൾ, ചിയ വിത്തുകൾ എന്നിവ കുടലിന്റെ ആരോഗ്യം വർദ്ധിപ്പിച്ച് മലബന്ധം തടയാൻ സഹായിക്കും.
● ഈ വിത്തുകളിൽ ധാരാളം നാരുകളും മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു, ഇത് ദഹനത്തെ സുഗമമാക്കുന്നു.
● ലളിതമായ ഭക്ഷണക്രമ മാറ്റങ്ങളിലൂടെ മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും.
● ആരോഗ്യപരമായ സംശയങ്ങൾക്ക് ഡോക്ടറുടെ ഉപദേശം തേടുന്നത് പ്രധാനമാണ്.

(KVARTHA) മലബന്ധം പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. തുടക്കത്തിൽ തന്നെ പ്രതിവിധി കണ്ടില്ലെങ്കിൽ ഇത് ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കും. പരമ്പരാഗതമായി ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കുന്ന ചില നുറുങ്ങുവിദ്യകളുണ്ട്. അതിലൊന്നാണ് ഉണക്കമുന്തിരി. കറുത്ത ഉണക്കമുന്തിരി മലബന്ധം അകറ്റാൻ യോഗ്യമാണെന്ന് പഴമക്കാർ പറയാറുണ്ട്. കൊച്ചുകുട്ടികൾക്കു മുതൽ പ്രായമായവർക്കു വരെ ഇത് ഫലപ്രദമാണ്.

ദഹനത്തെ സഹായിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഉണക്കമുന്തിരി മികച്ചതാണ്. അതിനായി ഒരു ഗ്ലാസിൽ വെള്ളമെടുത്ത് ഏഴോ എട്ടോ ഉണക്കമുന്തിരി അതിൽ കുതിർക്കാൻ മാറ്റി വയ്ക്കാം. രാത്രിയൽ കുതിർക്കാൻ വയ്ക്കുന്നതാണ് നല്ലത്. രാവിലെ ഉണർന്നാൽ ഉടൻ വെറുംവയറ്റിൽ കുതിർത്തു വച്ച് മുന്തിരി കഴിക്കാം ഒപ്പം വെള്ളം കുടിക്കാം. വളരെ ലളിതവും ഫലപ്രദവുമായ മാർഗമാണിത്.

കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർക്കുന്നത് പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുന്നതു കൂടാതെ നാരുകളുടെ സ്വാഭാവിക ഉറവിടമായി മാറ്റുകയും ചെയ്യും. ഈ നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസർജനം സുഗമമാക്കുകയും ചെയ്യും. വെള്ളത്തിൽ കുതിർക്കുന്നതിലൂടെ അതിൻ്റെ ഗുണങ്ങൾ വർധിക്കും.

Raisins

വെറും വയറ്റിൽ കഴിക്കാവുന്ന നല്ലൊരു ലഘുഭക്ഷണം കൂടിയാണ് ഉണക്കമുന്തിരി. ഇത് സമീർകൃതാഹാരത്തിൻ്റെ ഭാഗമാക്കാവുന്നതാണ്. ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുൾപ്പെടെ ഉണക്കമുന്തിരിയിൽ കാണപ്പെടുന്ന പ്രകൃതിദത്ത പഞ്ചസാര വേഗത്തിലുള്ള ഊർജം നൽകും. അതിനാൽതന്നെ വ്യായാമത്തിന് മുമ്പുള്ള ലഘുഭക്ഷണത്തിന് അനുയോജ്യമാണ്.

മലബന്ധം മോശം കുടലിന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണ്. ദിവസങ്ങളായിട്ടും വിട്ടുമാറാത്ത മലബന്ധം പലരെയും മാനസികമായി സമ്മർദത്തിലാക്കാറുണ്ട്. ചിലർക്ക് മലവിസർജന സമയത്ത് കടുത്ത വേദനയും ഉളവാക്കാറുണ്ട്. ലളിതമായ ചില ഭക്ഷണക്രമ മാറ്റങ്ങളിലൂടെ മലബന്ധ പ്രശ്നം അകറ്റാൻ കഴിയും. ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേഥി കുടലിന്റെ ആരോഗ്യത്തിനും മലബന്ധം പോലുള്ള സാധാരണ പ്രശ്നങ്ങൾ തടയാനും സഹായിക്കുന്ന 3 സീഡ്സുകളെക്കുറിച്ച് വിശദീകരിക്കുന്നു.

പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി കുടലിന്റെ ആരോഗ്യത്തിനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കുന്ന മൂന്ന് തരം വിത്തുകളെക്കുറിച്ച് പങ്കുവെക്കുന്നു. ഈ വിത്തുകൾ ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്.

കറുത്ത എള്ള്: ഇതിലടങ്ങിയ നാരുകൾ മലവിസർജ്ജനം എളുപ്പമാക്കുന്നു. മഗ്നീഷ്യം കുടൽ പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ദഹനനാളത്തിലൂടെ ഭക്ഷണത്തിന്റെ സഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു.

Black Sesame

ഫ്ലാക്സ് സീഡ്‌സ് (ചണവിത്തുകൾ): ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഹോർമോൺ നിയന്ത്രണത്തിന് സഹായിക്കുന്ന ലിഗ്നാനുകളും, കുടലിലെ വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ഇവയിൽ ധാരാളമുണ്ട്.

Flax Seeds

ചിയ സീഡ്‌സ്: ഇവയ്ക്ക് സ്വന്തം ഭാരത്തിന്റെ 12 മടങ്ങ് വരെ വെള്ളം ആഗിരണം ചെയ്യാനും ജെൽ പോലുള്ള അവസ്ഥയിൽ എത്താനും കഴിയും. ഇത് കുടലിന്റെ ചലനം എളുപ്പമാക്കാൻ സഹായിക്കുന്നു.

Chia Seeds.

ശ്രദ്ധിക്കുക: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

This news article discusses natural remedies for constipation, focusing on the benefits of eating soaked black raisins in the morning. It also highlights three super seeds – black sesame, flax, and chia – recommended by a gastroenterologist for improving gut health and preventing constipation due to their high fiber and mineral content.

#ConstipationRelief #GutHealth #NaturalRemedies #SuperSeeds #HealthyLiving #MalayalamNews

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia