Community Effort | ലഹരിക്കെതിരെ കവചം തീർത്ത് പൊന്നാനിയിൽ ജനകീയ കൂട്ടായ്‌മ
● യുവാക്കളിൽ മയക്കുമരുന്ന് ആസക്തി വർദ്ധിച്ചു പോകുന്നു.
● ലഹരി പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവത്കരണത്തിനും ആവശ്യകത.
● പൊന്നാനിയിൽ ജനകീയ കൂട്ടായ്‌മയുടെ തുടക്കം: സാന്ത്വന പ്രവർത്തനങ്ങൾ.
പൊന്നാനി: (KVARTHA) വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും യുവാക്കളിലെ അനാരോഗ്യ പ്രവണതകൾക്കും എതിരെ നാടിന് സംരക്ഷണം ഒരുക്കാനുള്ള സാമൂഹ്യ ബോധമുള്ളവരുടെ ശ്രമമാണ് പൊന്നാനിയിൽ രൂപം കൊണ്ട ജനകീയ കൂടായ്‌മ. കൗമാരക്കാരിൽ ലഹരിയായി പടരുകയാണ് മയക്കുമരുന്ന് ആസക്തി. ഇത് മൂലം സ്വന്തം ജീവിതത്തിലും കുടുംബത്തിലും ചുറ്റുപാടുകളിലും ഉണ്ടാവുന്ന തിക്തമായ ദൂഷ്യഫലങ്ങൾ നിരവധിയാണ്. ഇവയ്ക്കെതിരെ ബോധവത്കരണവും ആവശ്യമാകുന്ന സന്ദർഭങ്ങളിലുള്ള ഇടപെടലും അനിവാര്യമാണെന്ന പ്രദേശത്തെ ധർമബോധത്തിൽ നിന്നാണ് പൊന്നാനിയിലെ ജനകീയ കൂട്ടായ്‌മ രൂപം കൊള്ളുന്നത്.
ലഹരിയുൾപ്പെടയുള്ള നശീകരണ പ്രവണതലക്കെതിരെയുള്ള ബോധവത്കരണം, സാമൂഹ്യ തിന്മകൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, സാന്ത്വന - സേവന പ്രവർത്തനങ്ങൾ എന്നിവയെല്ലാം തങ്ങളുടെ കൂട്ടായ അജണ്ടകളാണെന്ന് മസ്ജിദ് മുസമ്മിൽ ഇജാബ പരിസരത്ത് ചേർന്ന ജനകീയ കൂട്ടായ്മ രൂപവത്കരണ കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു കൊണ്ട് ചെയർമാൻ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പറഞ്ഞു.
ട്രഷറർ ഇ കെ ഉമർ അദ്ധ്യക്ഷത വഹിച്ചു. സിദ്ദീഖ് മൗലവി അയിലക്കാട്, കൺവീനർ എ വി ഉമർ, ഷാഹുൽ ഹമീദ് മൗലവി, ഇസ്മാഈൽ അൻവരി, ഫളലുർ റഹ്മാൻ മുസ്ലീയാർ അബ്ദുൽ സലാം, കബീർ, ചരിത്രകാരൻ കൂട്ടായി സലാം, ഇബ്രാഹിം ഹാജി കെ എം, ഉസൈമത്ത് എന്നിവർ സംസാരിച്ചു.
#DrugPrevention, #CommunityAction, #YouthAwareness, #Ponnani, #SocialWelfare, #DrugAbuse