Medical Condition | ചികിത്സയില്‍ കഴിയുന്ന സീതാറാം യച്ചൂരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു

 
CPM Leader Sitaram Yechury On Respiratory Support At AIIMS Delhi
CPM Leader Sitaram Yechury On Respiratory Support At AIIMS Delhi

Photo Credit: Facebook/Sitaram Yechury

യച്ചൂരിയെ സന്ദര്‍ശിക്കാനായി വൈകിട്ട് എം വി ഗോവിന്ദന്‍ ഡല്‍ഹിക്ക് തിരിക്കും.

ന്യൂഡെല്‍ഹി: (KVARTHA) സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ (Sitaram Yechury) ആരോഗ്യനിലയില്‍ മാറ്റമില്ല. ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എംയിസ് (Delhi AIIMS) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് 19നാണ് യച്ചൂരിയെ പ്രവേശിപ്പിച്ചത്.

നിലവില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം യച്ചൂരിയുടെ ആരോഗ്യനില നിരീക്ഷിച്ച് ചികിത്സിച്ചുവരികയാണെന്ന് സിപിഎം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. സിപിഎം നേതാവ് അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

അതേസമയം, ഡല്‍ഹിയിലുള്ള പാര്‍ട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. യച്ചൂരിയെ സന്ദര്‍ശിക്കാനായി ഇന്ന് വൈകിട്ട് എം.വി. ഗോവിന്ദന്‍ ഡല്‍ഹിക്ക് തിരിക്കും.

#SitaramYechury, #CriticalHealth, #CPM, #DelhiAIIMS, #HealthUpdate, #PoliticalNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia