Fitness | 60-ാം വയസ്സിലും അതിശയിപ്പിക്കുന്ന ഫിറ്റ്നസ്: ചിത്രങ്ങള്‍ പങ്കുവച്ച് മലയാളികളുടെ പ്രിയതാരം സീനത്ത്
മലയാളം സിനിമ താരം സീനത്ത് 60 വയസ്സിലും അതീവ ഫിറ്റാണ്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വീഡിയോ വൈറലായി.
കൊച്ചി: (KVARTHA) മലയാളത്തിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച നടിയാണ് സീനത്ത്. വയസ് അറുപതിനോട് അടുക്കുമ്പോഴും ഫിറ്റ്നസ് കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് സീനത്ത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന സീനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നത്. വീഡിയോ പങ്കുവെച്ചുകൊണ്ട് സീനത്ത് കുറിച്ചത്, ‘ആരോഗ്യമാണ് സമ്ബത്ത് എന്നാണല്ലോ’ എന്നാണ്.
ഈ പ്രായത്തിലും ഇത്രയും ഫിറ്റ്നസ് നിലനിർത്തുന്നതിന് പിന്നിലെ രഹസ്യം ശരിയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവുമാണെന്നാണ് താരം പറയുന്നത്.
നാടക രംഗത്ത് നിന്ന് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് സീനത്ത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സഹോദരി ഹഫ്സത്തിനൊപ്പം മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള സംസ്ഥാന അവാർഡ് 2007-ൽ 'പരദേശി' എന്ന ചിത്രത്തിലൂടെ നേടിയിരുന്നു. പാലേരി മാണിക്യത്തിൽ ശ്വേത മേനോന് ശബ്ദം നൽകിയത് സീനത്ത് ആയിരുന്നു.
സീനത്ത് രചനയും സംവിധാനവും നിർവഹിച്ച 'രണ്ടാം നാള്‍' എന്ന ചിത്രം അടുത്തിടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തിരുന്നു.
#Seenath #MalayalamCinema #FitnessGoals #HealthyLiving #AgingGracefully #Workout #Inspiration #CelebrityFitness