അമിത രക്തസ്രാവം: കരുതിയിരിക്കണം

 


ഡോ. റസീന റിയാസ്

(www.kvartha.com 19/05/2015) ഗര്‍ഭപാത്രം നീക്കം ചെയ്യാതെ അമിത രക്തസ്രാവം തടയാന്‍ പുതിയ മാര്‍ഗങ്ങളുണ്ട്. രക്തസ്രാവം ചികിത്സിക്കാതെ തനിയെ മാറുമെന്നു വിചാരിച്ചിരിക്കരുത്. ഒരു പക്ഷേ ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണമാവാം.

പ്രത്യുത്പാദനത്തിനു സഹായിക്കുന്ന ഹോര്‍മോണുകളുടെ അളവിലെ വ്യത്യാസ മൂലമാണ് ആര്‍ത്തവ സമയത്ത് അമിത രക്തം പോകുന്നത്. 20 ശതമാനം സ്ത്രീകള്‍ക്കും ആര്‍ത്തവം ആരംഭിക്കുമ്പോഴോ നില്‍ക്കുമ്പോഴോ അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്. ചിലരില്‍ ഇത് താനെ നില്‍ക്കും.
ഒറ്റ നോട്ടത്തില്‍ നിസാര രോഗമായി തോന്നുന്ന ഇത് 20-30 ശതമാനം സ്ത്രീകളിലും പരിഹരിക്കാന്‍ ഗര്‍ഭപാത്രം എടുത്ത മാറ്റേണ്ടി വരുന്നു. ഗര്‍ഭപാത്രം എടുത്തമാറ്റുന്നത് പരിഹാര മാര്‍ഗം തന്നെയാണ്. ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. ലാപ്രോസ് കോപ്പി ചെയ്യുകയാണെങ്കില്‍ ആശുപത്രി വാസം രണ്ടു ദിവസം മതി.

ഡി ആന്റ് സി അമിത രക്തസ്രാവം തടയാനുള്ള ഒരു മാര്‍ഗമാണ്. ഗര്‍ഭപാത്രത്തിനുള്ളില്‍ വളരുന്നുണ്ടെങ്കില്‍ അതെടുത്തു കളഞ്ഞാല്‍ രക്തം പോക്ക് കുറയും. ലേസറോ ഇലക്‌ട്രോ സര്‍ജിക്കല്‍ ഉപകരണമോ കൊണ്ട് ഗര്‍ഭാശയത്തിനകത്തെ പാളി മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യാം. ഇത് ചിലപ്പോള്‍ ഗര്‍ഭപാത്രത്തിന് അപകടങ്ങള്‍ ഉണ്ടാക്കാനിടയുള്ള ചികിത്സയാണ്. ഗര്‍ഭപാത്രത്തില്‍ മുഴ ഉള്ളവരിലും ഇല്ലാത്തവരിലും രക്തസ്രാവം ഉണ്ടാകാം. 

ഗര്‍ഭപാത്രത്തില്‍ മുഴ ഇല്ലാത്തവരില്‍ തെര്‍മോ ചോയിസ് ബലൂണ്‍ തെറാപ്പി എന്ന ചികിത്സ ഫലപ്രദമാണ്. ഗര്‍ഭപാത്രം എടുത്തുകളയുന്നതിനു പകരമുള്ള ഒരു ശസ്ത്രക്രിയയാണിത്. വളരെ എളുപ്പം ചെയ്യാവുന്ന ശസ്ത്രക്രിയയാണിത്. ശസ്ത്രക്രിയക്കു ശേഷം 1-4 മണിക്കൂര്‍ മതി വീട്ടിലേക്കു പോകാന്‍. പിറ്റേന്നു തന്നെ സ്ത്രീകള്‍ക്കു ജോലി ചെയ്തു തുടങ്ങാം. ആദ്യത്തെ ചെക്കപ്പിനു ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. ഈ ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ കൊടുക്കേണ്ട ആവശ്യമില്ല.

ഗര്‍ഭപാത്രത്തില്‍ ഫൈബ്രേയ്‌ഡോ ക്യാന്‍സറോ പോളിപ്‌സോ ഉണ്ടെങ്കില്‍ ബലൂണ്‍ തെറാപ്പി ചെയ്യില്ല. ആര്‍ത്തവം നില്‍ക്കാത്തവരിലേ ബലൂണ്‍ തെറാപ്പി ചെയ്യാറുള്ളൂ. ചികിത്സ കഴിഞ്ഞാലും അണ്ഡോല്‍പാദനം നടക്കും.
അമിത രക്തസ്രാവം: കരുതിയിരിക്കണം

Keywords:  Health, Kerala, Doctor, Women, Pregnant Woman, Blood, Bleeding, Take care of excessive bleeding.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia