Alert | ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
● പഴകിയ ഭക്ഷണം, അശുചിത്വം എന്നിവ രോഗങ്ങൾക്ക് കാരണമാകാം.
● വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കുറക്കുക .
ഡോണൽ മുവാറ്റുപുഴ
(KVARTHA) നമ്മുടെ ചുറ്റുപാടും കുമിളകൾ പോലെ ഒരോ ദിവസവും പുതിയ പുതിയ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും ഒക്കെ ഉയർന്നുവരുന്നുണ്ട്. ഇന്ന് നമ്മുടെ കേരളത്തിൽ ഏറ്റവും നല്ല ബിസിനസായി മാറിയിരിക്കുന്നു ഹോട്ടൽ വ്യവസായം. ഒരോ പേരിലാണ് പുതിയ വിഭവങ്ങളും ഉടലെടുക്കുന്നത്. ഇതിന് വലിയ വിലയും ഈടാക്കുന്നു. പണ്ട് കാലങ്ങളിൽ ഹോട്ടലുകളിൽ ഇരുന്ന് മാത്രമായിരുന്നു ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ഓർഡർ പ്രകാരം ആഹാരസാധനങ്ങൾ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുന്ന സംവിധാനങ്ങളും ആയിരിക്കുന്നു. ഇതിന് നിലവിലെ ചാർജ് കൂടാതെ അധികമായി സർവീസ് ചാർജ് കൂടി ഈടാക്കുന്നുണ്ട്.
പണ്ട് കാലത്തേക്കാൾ അധികമായി സ്ത്രീകൾ ഇന്ന് ധാരാളമായി ജോലിക്കാരായി മാറുമ്പോൾ ഹോട്ടൽ വ്യവസായവും തഴച്ചു വളർന്നുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ഇപ്പോൾ കേരളത്തിൻ്റെ പല പ്രദേശങ്ങളിലും നാം നിത്യേന കേൾക്കുന്ന വാർത്തയാണ് ഹോട്ടൽ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റു എന്നൊക്കെ. ഇതിന് കാരണം, പഴകിയ സാധനങ്ങളും മോശമായ ആഹാരവും പുഴു കയറിയ സാധനങ്ങളുമൊക്കെ നൽകുന്നതുകൊണ്ട് തന്നെ. വലിയ വിലകൊടുത്ത് ശരീരം നശിപ്പിക്കുന്ന വിഷം വാങ്ങി കഴിയ്ക്കുന്ന അവസ്ഥ.
വളരെ ഗുണമേന്മയുള്ളതും മികച്ചതും വൃത്തിയുള്ളതുമായ ആഹാരം നൽകുന്ന ഹോട്ടലുകൾ ചുരുക്കമായിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. നമ്മുടെ നാട്ടിലെ നല്ല ഹോട്ടലുകൾ അല്ലെങ്കിൽ റെസ്റ്റോറൻ്റുകളെ എങ്ങനെ തിരിച്ചറിയാം. എങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നാണ് നാം ആഹാരം വാങ്ങി കഴിക്കേണ്ടത്. എന്നൊക്കെ സൂചിപ്പിക്കുന്ന കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്:
1. വളരെ വിലക്കുറച്ച് ഭക്ഷണം നല്‍കുന്ന ഹോട്ടല്‍ തേടിപോകാതിരിക്കുക, സര്‍ക്കാര്‍ പിന്തുണയുള്ള കുടുംബശ്രീ പോലുള്ള ജനകീയ ഹോട്ടലുകളാണെങ്കില്‍ തിരഞ്ഞെടുക്കാം
2. തിരക്ക് കൂടിയ ഹോട്ടലുകള്‍ തിരഞ്ഞടുക്കാം. ഇത്തരം ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വിളമ്പാനുള്ള സാദ്ധ്യത കുറവായിരിക്കും
3. ചൈനീസ്, അറേബ്യന്‍ തുടങ്ങിയ വിദേശ ഭക്ഷണങ്ങള്‍ ഹോട്ടലുകളില്‍ നിന്ന് കഴിക്കുന്നത് കഴിവതും ഒഴിവാക്കുക
4. അമിതമായി കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക
5. പതിവായി ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നവര്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കാം
6. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പഴകിയതാണെങ്കില്‍ തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. അതില്‍ ഇവ കഴിവതും ഒഴിവാക്കാം
7. പരിചയമില്ലാത്ത സ്ഥലത്തെ ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോള്‍ നോണ്‍-വെജ് വിഭവങ്ങള്‍ ഒഴിവാക്കാം
8. മൈദ കലര്‍ന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാതിരിക്കാം
9. ഹോട്ടല്‍ ഭക്ഷണം പഴകിയതോ മായം ചേര്‍ത്തതോ ആണെന്ന് സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാരെ വിവരം അറിയിക്കണം.
നമ്മുടെ നാട്ടിലെ കുടുംബിനികൾ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എത്തിയതോടെ സ്വാദിഷ്ടമായ ആഹാരം വീടുകളിൽ നിന്ന് കഴിക്കാൻ പറ്റുന്ന സാഹചര്യം കുറഞ്ഞുവെന്ന് പറയാം. കുടുംബിനികളുടെ സ്ഥാനം ഹോട്ടലുകളും ഏറ്റെടുത്തു. എന്നാൽ എത്രകണ്ട് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചാലും വീടുകളിൽ നിന്ന് കഴിക്കുന്ന ഭക്ഷണത്തിൻ്റെ രുചിയും ഗുണനിലവാരവും ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന് ഉണ്ടായെന്ന് വരില്ല. അതിനാൽ സാധിക്കുന്നവർ എല്ലാം വീടുകളിൽ നിന്ന് തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ ശ്രദ്ധിക്കുക. അത് നിങ്ങളുടെ ആരോഗ്യത്തെയും സമ്പത്തിനെയും സംരക്ഷിക്കും. ഒപ്പം കുട്ടികളുടെ നല്ല വളർച്ചയെയും. ഈ വിവരം ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.
#hotelfoodsafety #keralafood #foodpoisoning #healtheating #foodhygiene #foodsafetytips