Study | ഇടംകയ്യനും വലംകയ്യനും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, പ്രത്യേകതകൾ എന്തൊക്കെ?

 
A person writing with their left hand.
A person writing with their left hand.

Representational Image Generated by Meta AI

* ഇടംകയ്യന്മാർക്ക് മസ്തിഷ്കത്തിൻ്റെ വലതുഭാഗത്തെ കാര്യക്ഷമമായി ഉപയോഗിക്കാനാവും. ഇത് അവരെ കൂടുതൽ സർഗാത്മകരാക്കുന്നു.

(KVARTHA) നമ്മുടെ കേരളത്തിൽ ഭൂരിപക്ഷം ആളുകളെയും എടുത്താൽ പലരും മിക്കജോലികളും കൂടുതൽ ചെയ്യുന്നത് വലതു കൈ ഉപയോഗിച്ചാണ്. എഴുതാനും ആഹാരം കഴിക്കാനും മറ്റുമൊക്കെ മിക്കവരും വലതുകൈ തന്നെ ആശ്രയിക്കുന്നു. എന്നാൽ കുറച്ചു പേരെങ്കിലും ഈ കാര്യത്തിനൊക്കെ ഇടതു കൈ ഉപയോഗിക്കുന്നത് കാണാറുണ്ട്. അവർക്ക് ഇടതു കൈ കൊണ്ട് പ്രവൃത്തി ചെയ്യാനാകും എളുപ്പം. ഈ രണ്ടുകൂട്ടരും കേരളത്തിൽ മാത്രല്ല ലോകത്ത് എല്ലായിടത്തും ഉണ്ട്.

ഇടംകയ്യന്മാർക്ക് വേണ്ടിയാണ് ഓഗസ്റ്റ് 13ന് ലോക ഇടംകയ്യന്മാരുടെ ദിനം പോലും ആചരിക്കുന്നത്. വലംകയ്യൻമാരെക്കാളും കുറവാണ് ലോകത്ത് ഇടംകയ്യൻമാർ ഉള്ളത്. ന്യൂനപക്ഷമാകുന്ന ഇടംകയ്യന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതും ഇത് ലക്ഷ്യമിടുന്നു. ഈ ദിനത്തോട് അനുബന്ധിച്ച് ഇടംകയ്യനും വലംകയ്യനും തമ്മിൽ എങ്ങനെ വിത്യാസപ്പെട്ടിരിക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് വന്ന ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പിൽ പറയുന്നത്: നമ്മളിൽ ഭൂരിഭാഗം ആളുകളും വലത് കൈവഴക്കം ഉള്ളവരായിരിക്കും. അതായത് വലതുകൈ Dominant ഉം, ഇടതുകൈ Non-dominant ഉം ആയിരിക്കും. കുറച്ചുപേർക്ക് Dominant hand ഇടത് കൈ ആയിരിക്കും. ചുരുക്കം ചിലർ (1%) Ambidexterity ഉള്ള ആളുകളായിരിക്കും. അതായത് അവർക്ക് രണ്ട് കൈകളും നന്നായി വഴങ്ങും. മസ്തിഷ്കത്തിൻ്റെ വലതുഭാഗമാണല്ലോ ശരീരത്തിൻ്റെ ഇടതുഭാഗത്തെ നിയന്ത്രിക്കുന്നത്! നേരെ തിരിച്ചും. Leftside ആണ് ഭാഷ, സംസാരം, എഴുത്ത്, വായന, ഗണിതം എന്നിവയെയൊക്കെ നിയന്ത്രിക്കുന്നത്.

Rightside, കല, സർഗ്ഗാത്മകത, സംഗീതം, ദൃശ്യ-സ്ഥല ബന്ധങ്ങൾ (Visuo-spatial ability) എന്നിവയേയും നിയന്ത്രിക്കുന്നു. ബഹുഭൂരിഭാഗം ആളുകളിലും ഇങ്ങനെതന്നെ! ഇനി, വളരെ പ്രധാനപ്പെട്ട ടാസ്കുകൾ ഈ അർദ്ധഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രമായി കൊടുക്കാതെ വിഭജിച്ച് നൽകായാലോ? അങ്ങനെ ചെയ്താൽ മസ്തിഷ്കം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നാണ് അഭിപ്രായമാണ് ശാസ്ത്രജ്ഞർക്കുള്ളത്. ശാസ്ത്രജ്ഞരിൽ ചിലർ അഭിപ്രായപ്പെടുന്നത്, Left-handers മസ്തിഷ്കത്തിൻ്റെ വലതുഭാഗത്തെ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്നാണ്.

മാത്രമല്ല രണ്ട് അർദ്ധഭാഗങ്ങളേയും കൂടുതൽ കാര്യക്ഷമമായി ഉപയോഗിച്ച് വിവരങ്ങൾ പ്രോസസ്സ് ചെയ്യാനുള്ള പ്രവണതയും ഇക്കൂട്ടർക്ക് ഉണ്ടെന്നാണ്. എല്ലാവരും ഇങ്ങനെ ആയിരിക്കണമെന്നല്ല ഇതിനർത്ഥം! ചിലപ്പോൾ Left-handers ന് പകരം Right-handers നായിരിക്കും ഈ ഗുണവിശേഷം. മാത്രമല്ല, Left-handers ലെ ഭൂരിഭാഗത്തിനും ഇടതു-മസ്തിഷ്ക ഭാഗം ഭാഷക്ക് മുൻതൂക്കം നൽകുന്നതും കണ്ടെത്തിയിട്ടുണ്ട്! ഇതിനു കാരണം പല ഘടകങ്ങളാണ് ഈയൊരു അവസ്ഥയെ തീരുമാനിക്കുന്നത് എന്നതാണ്. ഇവിടെ ശാസ്ത്രജ്ഞർ ഉദ്ദേശിക്കുന്നത് ഒരു പ്രവണത മാത്രമാണ്.

ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്, ജനിതകവും, ജൈവികവും, പാരിസ്ഥിതികവുമായ ഒരു ഒത്തുചേരൽ (Epigenetic marker) ആണ് ഒരു Left-handedness ഉണ്ടാക്കിയെടുക്കുന്നത് എന്നാണ്. ജനിതകപരമായി മാത്രം നോക്കിയാൽ, ഒരു കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും Left-handers ആണെങ്കിൽ, ആ കുട്ടിയൊരു Left-hander ആയിരിക്കാനുള്ള സാധ്യത 26% ആണ്. ചില രാജ്യങ്ങളിൽ Left-hand വഴക്കം ഇല്ലാത്തവർ അതിനായി പരിശീലിക്കുന്ന ഏർപ്പാട് പോലുമുണ്ട്. മസ്തിഷ്കത്തെ കൂടുതൽ കാര്യക്ഷമമാക്കുക എന്നത് തന്നെയാണ് അവരുടെയും ഉദ്ദേശം.

Left-handers ലോകത്തിൽ എണ്ണം കുറവാണ്. സ്വഭാവികമായും ചില ഉപകരണങ്ങളുടേയോ മറ്റോ ലഭ്യതക്കുറവ് മൂലം കുറച്ച് അസൗകര്യങ്ങളെങ്കിലും നേരിടുന്നുണ്ടായിരിക്കണം. കൂടുതലും Right-handers വേണ്ടി നിർമ്മിക്കപ്പെട്ട വസ്തുക്കൾ. ഉദാഹരണത്തിന്, Computer-Mouse and keyboard, കത്രിക പോലെയുള്ള ചില Tools, ചില Sports equipment കൾ... തുടങ്ങിയവ. 13-August, International Left-hander's day ആയിരുന്നു. ലോകത്തിൽ 13% പേരാണ് Left-handers ആയി ഉള്ളതത്രേ!! ഇത് സൂചിപ്പിക്കാനാണ് 13-August തിരഞ്ഞെടുത്തത്. U.S.A യിൽ തുടങ്ങിവെച്ച ഈ ആചരണം ഇന്ന് ഏതാണ്ട് ലോകം മുഴുവനുമുണ്ട്'.

ഇടംകയ്യനും വലംകയ്യനും തമ്മിലുള്ള വ്യത്യാസങ്ങൾ പലപ്പോഴും ജനിതകവും പരിസ്ഥിതിയും ചേർന്ന് രൂപപ്പെടുന്ന സങ്കീർണമായ ഒരു പ്രതിഭാസമാണ്. ഇന്ന് അവരുടെ പ്രത്യേകതകളെക്കുറിച്ച് ഗവേഷണങ്ങൾ നടക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇടംകയ്യന്മാർ നമ്മെ ഓർമ്മിപ്പിക്കുന്നത് മനുഷ്യമസ്തിഷ്കത്തിന്റെ അത്ഭുതകരമായ വൈവിധ്യത്തെക്കുറിച്ചാണ്. വലംകൈയ്യനോ ഇടംകൈയ്യനോ ആകട്ടെ, നമ്മളോരോരുത്തരും ഈ ലോകത്തെ കാണുന്നതും അനുഭവിക്കുന്നതും വ്യത്യസ്തമായ രീതിയിലാണ്. ഈ വൈവിധ്യതയാണ് നമ്മെ സമ്പന്നമാക്കുന്നത്. അതിനാൽ നമുക്ക് നമ്മുടെ വ്യത്യസ്തതകളെ സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്യാം.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia