കൊറോണ നിരീക്ഷണത്തിലിരിക്കെ ജയില്‍ ചാടിയ മോഷണ കേസിലെ പ്രതി പിടിയില്‍

 


കണ്ണൂര്‍: (www.kvartha.com 04.04.2020) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്നു ചാടിപ്പോയ മോഷണ കേസിലെ പ്രതി പിടിയില്‍. ബാങ്ക് മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് പിടിയിലായത്. ഇയാള്‍ ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്ത് വ്യാഴാഴ്ച രാത്രിയാണ് കടന്നുകളഞ്ഞത്.

ചെറുകുന്ന് താവം റെയില്‍വേ ട്രാക്കില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം ഇയാള്‍ ഈ വഴിയിലൂടെ നടന്നുപോകുന്നത് കണ്ട നാട്ടുകാര്‍ വിളിച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണപുരം പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്നവശനായിരുന്നു പ്രതി.

കൊറോണ നിരീക്ഷണത്തിലിരിക്കെ ജയില്‍ ചാടിയ മോഷണ കേസിലെ പ്രതി പിടിയില്‍

ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് അജയ് ബാബുവിനെ ജയിലിലേക്ക് കൊണ്ടുവന്നത്. കാസര്‍കോട് പഴയ ബസ്റ്റ് സ്റ്റാന്റിനു സമീപത്തെ കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായത് കൊണ്ടും കൊവിഡ് കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്ത കാസര്‍കോട്ട് നിന്നും കൊണ്ടുവന്നതിനാലുമാണ് നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയത്.

Keywords:  Theft case accused seized in Kannur, Kannur, News, Arrested, Jail, Police, Probe, Health, Health & Fitness, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia