Aging | ഈ 10 ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വേഗത്തില്‍ വാര്‍ധക്യത്തിലെത്തുമെന്ന് ആരോഗ്യ വിദഗ്ധർ!

 
These 10 Foods Could Be Aging You Faster
These 10 Foods Could Be Aging You Faster

Representational Image Generated by Meta AI

പഞ്ചസാര ചർമ്മത്തിലെ കൊളാജനെ നശിപ്പിക്കും.
കാപ്പി നിർജ്ജലീകരണം ഉണ്ടാക്കും.
വറുത്ത ഭക്ഷണത്തിലെ ട്രാൻസ് ഫാറ്റ് ചർമ്മത്തെ പ്രായമാക്കും.

ന്യൂഡൽഹി: (KVARTHA) വാര്‍ധക്യം എന്നത് പ്രകൃതി നിയമമാണ്. ജീവനുള്ളതെന്തും ഈ ഒരു സ്വഭാവിക പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. അതിപ്പോള്‍ മനുഷ്യനായാലും ജന്തുജാലങ്ങളായാലും അങ്ങനെതന്നെ. എന്നാല്‍ കാലം മാറിയതോടെ  മനുഷ്യനും മാറിത്തുടങ്ങി. പ്രായം കൂടുന്നതിനനുസരിച്ച് എങ്ങനെ ചെറുപ്പം നിലനിര്‍ത്തണമെന്ന ചിന്തയിലാണ് ആളുകള്‍. എന്നാല്‍ ഇതിനായി എന്തൊക്കെ ചെയ്തിട്ടും വയസ്സിനെക്കാള്‍ കൂടുതല്‍ പ്രായം തോന്നിക്കുന്ന നിരവധി ആളുകളുണ്ട്. 

ചിലരുടെ ശാരീരിക പ്രത്യേകതകള്‍ ഇതില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ പെട്ടന്ന് തന്നെ നിങ്ങളെ വാര്‍ദ്ധക്യത്തിലേക്ക് എത്തിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിങ്ങള്‍  പോലുമറിയാതെ നിങ്ങളെ വേഗത്തില്‍ പ്രായമാക്കുന്ന പത്ത് ഭക്ഷണങ്ങളാണ് പ്രധാനമായും ഉള്ളത്. അവ ഏതൊക്കെയെന്ന്  നോക്കാം. 

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

മധുരപലഹാരങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും, ഇത് ഗ്ലൈക്കേഷന്‍ എന്ന പ്രക്രിയയിലേക്ക് നയിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ കൊളാജന്‍, എലാസ്റ്റിന്‍ എന്നിവയെ നശിപ്പിക്കുകയും ഇലാസ്തികത നഷ്ടപ്പെടുകയും അകാല ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

കോഫി

രാവിലത്തെ ആ ഒരു കപ്പ് കാപ്പി  ജീവരക്ഷാകരമാണെങ്കിലും, അമിതമായ കാപ്പി മൂത്രമൊഴിക്കുന്നത് വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ചര്‍മ്മത്തെ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. നിര്‍ജ്ജലീകരണം സംഭവിച്ച ചര്‍മ്മം നിങ്ങള്‍  പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ചുളിവുകള്‍ നിറഞ്ഞതും മങ്ങിയതും വരണ്ടതുമാകും. 

വറുത്ത ഭക്ഷണങ്ങള്‍

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ക്ക് നല്ല ക്രിസ്പി  രുചിയുണ്ടാകാം, പക്ഷേ അവയില്‍ ട്രാന്‍സ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകള്‍  ചര്‍മ്മത്തിലെ കൊളാജനെ നശിപ്പിക്കുകയും ഇത് കാലക്രമേണ ചുളിവുകളിലേക്കും അയവിലേക്കും നയിക്കുന്നു.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ റോസേഷ്യ പോലുള്ള ചര്‍മ്മ അവസ്ഥകള്‍ക്ക് കാരണമാകും, പ്രത്യേകിച്ചും സെന്‍സിറ്റീവ് ചര്‍മ്മ തരം ഉള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. കാലക്രമേണ, ഇത് ചര്‍മ്മത്തിന് പ്രായമാകാനും ക്ഷീണം ഉണ്ടാക്കാനും ഇടയാക്കും.

ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍

അമിതമായി ഉപ്പ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ വെള്ളം നിലനിര്‍ത്താന്‍ ഇടയാക്കും, ഇത് കണ്ണിന് ചുറ്റും വീക്കം ഉണ്ടാക്കുന്നു. മാത്രമല്ല ദീര്‍ഘകാലത്തേക്ക് ഉപ്പ് അമിതമായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകും, ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കും.

മദ്യം

മദ്യം നിങ്ങളുടെ  ശരീരത്തെയും ചര്‍മ്മത്തെയും നിര്‍ജ്ജലീകരത്തിലേക്ക് തള്ളിവിടുന്നു.  ഇത് രക്തക്കുഴലുകളെ വികസിപ്പിച്ചെടുക്കുകയും  ചുവപ്പിനും കേപ്പിലറികള്‍ തകരുന്നതിനും  കാരണമാകും.  ഇത് ക്രമേണ നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് യുവത്വത്തെ നഷ്ടമാക്കുന്നു. 

ട്രാന്‍സ് ഫാറ്റ്

പല സംസ്‌കരിച്ച ഭക്ഷണങ്ങളിലും കാണപ്പെടുന്ന ട്രാന്‍സ് ഫാറ്റുകള്‍ വീക്കം ഉണ്ടാക്കുകയും,  ചര്‍മ്മത്തെ വാര്‍ദ്ധക്യത്തിലേക്കും ഹൃദ്രോഗത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളെ അള്‍ട്രാവയലറ്റ് വികിരണത്തിന് കൂടുതല്‍ ഇരയാക്കും.

സംസ്‌കരിച്ച മാംസം

ബേക്കണ്‍, സോസേജ്, ഡെലി മീറ്റ്‌സ് തുടങ്ങിയ മാംസങ്ങളില്‍ വീക്കം ഉളവാക്കുന്ന പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ കൊളാജനെ ദുര്‍ബലപ്പെടുത്തുകയും നിങ്ങളെ പ്രായപൂര്‍ത്തിയാക്കുകയും ചെയ്യും.

പാലുല്‍പ്പന്നങ്ങള്‍

ചിലര്‍ക്ക്, ഡയറി മുഖക്കുരു പോലുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും പാടുകള്‍ കാണപ്പെടാ ഇടയാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് പ്രായംകൂടിയതായി തോന്നിക്കും. അവ ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും.

ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ്‌സ്

വൈറ്റ് ബ്രെഡ്, പാസ്ത, പേസ്ട്രികള്‍ എന്നിവ  രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും, ഇത് ഗ്ലൈക്കേഷനും ചര്‍മ്മത്തിന് കേടുപാടുകള്‍ ഉണ്ടാക്കാനും ഇടയാക്കും. കാലക്രമേണ നിങ്ങളുടെ ചര്‍മ്മത്തിന്റെ തിളക്കവും ദൃഢതയും നഷ്ടപ്പെടുകയും നിങ്ങളെ വേഗത്തില്‍ പ്രായം തോന്നിപ്പിക്കുകയും ചെയ്തേക്കാം.

ഈ കുറിപ്പ് ലഭ്യമായ ആരോഗ്യ വിവരങ്ങൾ പങ്കിടുക എന്ന ഉദ്ദേശ്യത്തോടെയാണ് നൽകിയിരിക്കുന്നത്. ഒരു യോഗ്യതയുള്ള ആരോഗ്യ പ്രവർത്തകൻ്റെ ഉപദേശം തേടാതെ ഇത്തരം വിവരങ്ങളെ അടിസ്ഥാനമാക്കി ഏതെങ്കിലും തീരുമാനമെടുക്കരുത്.

ഈ വാർത്ത പ്രചരിപ്പിച്ച് സമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുക. ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക.
 

#aging #health #food #skincare #antiaging #healthylifestyle

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia