കോവിഡ് വ്യാപനം രൂക്ഷം: തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍; സിനിമാ തിയേറ്ററുകളും ജിംനേഷ്യവും അടച്ചിടും

 



തിരുവനന്തപുരം: (www.kvartha.com 25.01.2022) കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍. സി കാറ്റഗറിയില്‍ ഉള്‍പെടുത്തിയാണ് തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പെടുത്താന്‍ സര്‍കാര്‍ തീരുമാനിച്ചത്. സിനിമാ തിയേറ്ററുകളും നീന്തല്‍ കുളങ്ങളും ജിംനേഷ്യവും പൂര്‍ണമായും അടച്ചിടും. 

സെക്രടറിയേറ്റില്‍ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും.

കോവിഡ് വ്യാപനം രൂക്ഷം: തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍; സിനിമാ തിയേറ്ററുകളും ജിംനേഷ്യവും അടച്ചിടും

40 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവാകുന്ന സ്‌കൂളുകള്‍ അടച്ചിടാനും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. 10, 12, അവസാനവര്‍ഷ ബിരുദ, ബിരുദാനന്തരമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറണം. 

തിരുവനന്തപുരം ജില്ലയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികളുടെ ഹാജെര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാനും തിങ്കളാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 

Keywords:  News, Kerala, State, Thiruvananthapuram, Theater, COVID-19, Trending, Health, Thiruvananthapuram in C category, theatres, gyms to be closed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia