Glowing Skin | മഴക്കാലത്ത് ചർമത്തിന്റെ സൗന്ദര്യം നില നിർത്താനുള്ള വഴികൾ
മഴക്കാലമെങ്കിലും സൂര്യന്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിക്കുന്നുണ്ട്
കൊച്ചി: (KVARTHA) മഴക്കാലം (Monsoon) വളരെ സങ്കീർണമായ കാലാവസ്ഥയാണ് (Weather). നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം (Health Problems) ചർമത്തിനും (Skin) കേടുപാടുകൾ സംഭവിക്കാറുണ്ട്. അത്തരം പ്രശ്നങ്ങളെ നേരിടാൻ നമുക്ക് ചില കാര്യങ്ങൾ വീട്ടിൽ ചെയ്യാവുന്നതാണ്. മഴക്കാലത്ത് ചര്‍മസുഷിരങ്ങള്‍ അടയുന്നതിനാൽ ചർമ്മത്തിൽ മുഖക്കുരുവിനും ബ്ലാക്, വൈറ്റ് ഹെഡ്‌സിനുമെല്ലാം ഇടയാക്കുകയും ചെയ്യുന്നു.
പരിഹാരങ്ങൾ
ചർമ്മ കോശങ്ങൾ തുറക്കുവാനായി വീട്ടിൽ തന്നെ ആവി (Steam Inhalation) പിടിക്കുന്നത് കൊണ്ട് ചെറിയ രീതിയിൽ പരിഹാരമാണ്. മഴക്കാലത്ത് ആവിപിടിക്കുന്നത് കൊണ്ട് ചർമ്മത്തിന് തിളക്കവും മിനുസവും നൽകാൻ സഹായിക്കുന്നു. തുളസിയിട്ട (Basil) വെള്ളത്തിൽ ആവി പിടിക്കുന്നതും നല്ലതാണ്.
മഴക്കാലത്തും സണ്‍സ്‌ക്രീന്‍ (Sunscreen) ഉപയോഗിക്കേണ്ടത് ചർമ്മത്തിന്റെ സംരക്ഷണത്തിന് അത്യാവശ്യമാണ്. കാരണം മഴക്കാലമെങ്കിലും സൂര്യന്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പുറപ്പെടുവിക്കുന്നുണ്ട്. അതിനാൽ വീട്ടിനകത്തും പുറത്തും സൺസ്‌ക്രീൻ ഉപയോഗിക്കാവുന്നതാണ്.
അതിനൊപ്പം ഭക്ഷണവും വെള്ളവും (Water) ഉറപ്പ് വരുത്തുക. ആരോഗ്യകരമായ ഭക്ഷണമാണ് ഏറ്റവും പ്രധാനം. മഴക്കാലത്ത് ദാഹം ഇല്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക. ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കാവുന്നതാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും (Fruits and vegetables) കഴിക്കുക. വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങൾ കഴിക്കുക. ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് വിറ്റാമിൻ സി.
ചില കാര്യങ്ങൾ ഒഴിവാക്കാം
മഴക്കാലത്തു ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി മേക്അപ് (Makeup) പരമാവധി ഒഴിവാക്കാം. പ്രകൃതി ദത്തമായ വഴികൾ കൊണ്ട് ചർമത്തെ സംരക്ഷിക്കാം. മഞ്ഞൾ, ആര്യവേപ്പ്, തുളസി ഇവയെല്ലാം ചർമ്മത്തിന് ഗുണകരമായ പ്രകൃതിദത്ത വഴികളാണ്. എല്ലാത്തിലും പ്രധാനം മുഖം എപ്പോഴും വൃത്തിയായിരിക്കുക എന്നതാണ്. ഇടയ്ക്കിടെ ശുദ്ധമായ വെള്ളം കൊണ്ട് നന്നായി മുഖം കഴുകി വൃത്തിയാക്കാം.
ചർമ്മത്തെ വൃത്തിയായി സൂക്ഷിക്കേണ്ടത് ചർമ സംരക്ഷണത്തിന്റെ ഭാഗമാണ്. ഇളം ചൂട് വെള്ളമാണ് ചർമ്മത്തിന് ഏറ്റവും നല്ലത്. മഴക്കാലത്തെ തണുപ്പിനെ ചെറുക്കാൻ കൂടുതൽ പൊള്ളുന്ന വെള്ളത്തിൽ കുളിക്കരുത്. ഇത് ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുത്തി ചർമ്മത്തിന്റെ ആരോഗ്യം നശിപ്പിക്കാൻ കാരണമാകും.
ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പലതരത്തിലുള്ളതാണ്, അവയ്ക്ക് പിന്നിൽ നിരവധി കാരണങ്ങളും ഉണ്ടാകാം. ചില പ്രശ്നങ്ങൾ ലളിതവും ചികിത്സിക്കാൻ എളുപ്പമുള്ളതുമാണ്, മറ്റുള്ളവ കൂടുതൽ ഗുരുതരവും ദീർഘകാല ചികിത്സ ആവശ്യമുള്ളതുമാണ്. നിങ്ങളുടെ ചർമ്മത്തിൽ ഏതെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.