വിമല്‍ ജ്യോതി വീണ്ടും ചരിത്രം കുറിച്ചു: തലശേരി ജനറല്‍ ആശുപത്രിയിലും കൊവിഡ് രോഗികളെ പരിചരിക്കാന്‍ റോബോര്‍ട്ടുകള്‍

 


തലശ്ശേരി: (www.kvartha.com 02.05.2020) ചെമ്പേരി വിമല്‍ ജ്യോതി റോബോര്‍ട്ടിക്ക് സാങ്കേതിക വിദ്യയുമായി വീണ്ടും ചരിത്രം കുറിച്ചു. തലശേരി ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ രോഗികളെ ചികിത്സിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇനി റോബോട്ടിന്റെ സഹായവും. രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും ഡോക്ടറുമായി വീഡിയോ കോളിലൂടെ ആശയ വിനിമയം നടത്താനും സഹായകമായ ഈ സംവിധാനത്തിന്റെ ഉദ് ഘാടനം കണ്ണൂര്‍ എസ് പി ജി എച്ച് യദീഷ് ചന്ദ്ര നിര്‍വഹിച്ചു.

വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ റോബോട്ടിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഈ ചികിത്സാ സഹായിയുടെ സേവനം മുമ്പ് അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലും ലഭ്യമാക്കിയിരുന്നു. രോഗികള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാമെന്നതിനേക്കാള്‍ പി പി ഇ കിറ്റില്ലാതെ വീഡിയോ കോള്‍ വഴി പരസ്പരം കണ്ട് സംസാരിക്കാന്‍ ഇത് സഹായിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

വിമല്‍ ജ്യോതി വീണ്ടും ചരിത്രം കുറിച്ചു: തലശേരി ജനറല്‍ ആശുപത്രിയിലും കൊവിഡ് രോഗികളെ പരിചരിക്കാന്‍ റോബോര്‍ട്ടുകള്‍

മാത്രമല്ല, രോഗികളുടെ ചെറിയ ആവശ്യങ്ങള്‍ക്കായി പി പി ഇ കിറ്റ് ധരിച്ച് പോകുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. അതേസമയം, പരിശോധനയുടെ ഭാഗമായുള്ള സന്ദര്‍ശനം തുടരും. ലോക്ഡൗണ്‍ കാലമായതിനാല്‍ തന്നെ റോബോട്ട് നിര്‍മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കുക എന്നുള്ളത് വലിയ വെല്ലുവിളിയായിരുന്നു.

എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും എത്തിക്കേണ്ട സാധനങ്ങള്‍ തലശ്ശേരി എം എല്‍ എ അഡ്വ. എ എന്‍ ഷംസീറിന്റെ ഇടപെടലിനെ തുടര്‍ന്ന് തലശ്ശേരിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും തലശ്ശേരി പൊലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും സഹായത്തോടെയാണ് സാധനങ്ങള്‍ വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജിലേക്ക് എത്തിച്ചത്.

Keywords:  Vimal Jyothi once again makes history: Robots to look after Kovid patients at Thalassery General Hospital, Thalassery, News, Hospital, Treatment, Patient, Health & Fitness, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia