Stomach Paralysis | വിശപ്പില്ലേ? ആമാശയ പക്ഷാഘാതത്തിൻ്റ ലക്ഷണമാകാം!

 
Weight loss pills may lead to stomach paralysis, finds new study
Weight loss pills may lead to stomach paralysis, finds new study


*ആമാശയത്തിൻ്റെ ചലനങ്ങൾ ദുർബലമാകുന്ന അവസ്ഥയാണ് ഗ്യാസ്ട്രോപാരാലിസിസ്

ന്യൂഡെൽഹി: (KVARTHA) അമിത വണ്ണം കുറക്കാൻ ധാരാളം മാർഗങ്ങള്‍ നിലവിലുണ്ട്. അത്തരം മാർഗങ്ങളിൽ ചിലത്, അപകടം പിടിച്ചവയാണ്. ഏറ്റവും അപകടകരമായ മാർഗം മരുന്നുകളെ ആശ്രയിച്ച് വണ്ണം കുറക്കാൻ ശ്രമിക്കുന്നതാണെന്ന് പഠനങ്ങൾ പറയുന്നു. പലപ്പോഴും ഈ മരുന്നുകൾ, ഡോക്ടർമാർ തന്നെ ശുപാർശ ചെയ്യുന്നതാണെങ്കിലും, ഇവ യഥാർത്ഥത്തിൽ സുരക്ഷിതമാണോ? ഈ ഗുളികകൾ പതിവായി കഴിക്കുന്നത് ആമാശയ പക്ഷാഘാതം പോലുള്ള അപകടകരമായ രോഗാവസ്ഥയ്ക്കു കാരണമാകുമെന്നാണ് കൻസാസ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഇത്തരം ഗുളികകൾ വയറ്റിലെ പക്ഷാഘാതത്തിന് കാരണമാകും

അടുത്തിടെ അമേരിക്കയിൽ, 'ഡൈജസ്റ്റീവ് ഡിസീസ് വീക്കിൽ' അവതരിപ്പിച്ച മൂന്ന് പഠനങ്ങൾ, ഓസെംപിക് പോലുള്ള ശരീരഭാരം കുറയ്ക്കാനുള്ള ഗുളികകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു. സെമാഗ്ലൂറ്റൈഡ് (ഓസെംപിക്, വെഗോവി), ട്വിൻക്രെറ്റിൻ മരുന്നുകൾ എന്നിവയും, ഗ്ലൂക്കോൺ പോലുള്ള പെപ്റ്റൈഡ്-1 റിസപ്റ്റർ അഗോണിസ്റ്റുകൾ (ജിഎൽപി-1) മരുന്നുകളും വയറിനകത്തെ പക്ഷാഘാതത്തിന് കാരണമാകുമെന്നാണ് കണ്ടെത്തൽ. 

ആമാശയത്തിലെ ഞരമ്പുകളേയും പേശികളേയും ബാധിക്കുന്ന ആമാശയത്തിലെ പക്ഷാഘാതമാണ് ഗ്യാസ്ട്രോപാരെസിസ്. ഈ മരുന്നുകൾ ഉപയോഗിച്ച 66 ശതമാനം പേരിലും രോഗം സ്ഥിരീകരിക്കുകയുണ്ടായി. 2021 നും 2022 നും ഇടയിൽ പ്രമേഹത്തിനും അമിതവണ്ണത്തിനും, ജിഎൽപി-1 മരുന്ന് നിർദേശിച്ച രോഗികളുടെ ഡാറ്റ ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടാമത്തെ പഠനത്തിൽ, ജിഎൽപി-1 അല്ലെങ്കിൽ ട്വിൻക്രെറ്റിൻ മരുന്നുകൾ ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഗ്യാസ്ട്രോപാരെസിസിന് കാരണമാകുന്നുണ്ടോ എന്നു വിശകലനം ചെയ്യാൻ, 3,00,000 ആളുകളെ പരിശോധിച്ചു. മൂന്നു മാസം മുതൽ രണ്ടു വർഷം വരെ രോഗികളുടെ ഡാറ്റ നിരീക്ഷിക്കുകയും, ശരീരഭാരം കുറയ്ക്കാൻ ഈ ഗുളികകൾ ഉപയോഗിക്കാത്തവരുമായി താരതമ്യം ചെയ്യുകയും ചെയ്തു. 

ഈ വിശകലനം ജിഎൽപി-1 മരുന്നുകൾ, ടൈപ്പ് 2 പ്രമേഹ രോഗികളിൽ വയറിനകത്തെ പക്ഷാഘാതത്തിന് കാരണമാകുന്നു എന്ന കണ്ടെത്തലിലേക്കാണ് എത്തിച്ചേർന്നത്. ഒസെംപിക്, വെഗോവി തുടങ്ങിയ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ ഇന്ത്യയിൽ ലഭ്യമാകില്ല. എന്നാൽ അതേ ഘടനയുള്ള മറ്റ് മരുന്നുകൾ ലഭ്യമായേക്കും. എങ്കിലും ഇത്തരം മരുന്നുകള്‍ ഒഴിവാക്കുകയും പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്നതാണ് നല്ലത്. 

ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മികച്ച ജാവിതശൈലി എന്നിവ ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണെന്ന് പോഷകാഹാര വിദഗ്ധ ഡോ. രോഹിണി പാട്ടീൽ പറയുന്നു. വയറിലെ പക്ഷാഘാതം (ഗ്യാസ്ട്രോപാരെസിസ് എന്നും അറിയപ്പെടുന്നു) ആമാശയത്തിൻ്റെ ചലനങ്ങൾ ദുർബലമാകുന്ന അവസ്ഥയാണ്, ഈ ഘട്ടത്തിൽ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. ദഹനം വൈകും. ഇത് അസ്വസ്ഥതകൾക്കും സങ്കീർണതകൾക്കും കാരണമാകും.

പ്രമേഹവുമായി ബന്ധപ്പെട്ട ഗ്യാസ്ട്രോപാരെസിസ്, ശസ്ത്രക്രിയാനന്തര ഗ്യാസ്ട്രോപാരെസിസ്, കാരണം വ്യക്തമല്ലാത്ത ഇഡിയൊപാത്തിക് ഗ്യാസ്ട്രോപാരെസിസ് എന്നിങ്ങനെ മൂന്നുതരം പക്ഷാഘാതങ്ങളാണ് വയറിനെ ബാധിക്കുന്നത്. ഓക്കാനം, ഛർദി, വയറുവേദന വീർക്കുന്ന അവസ്ഥ, പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, നെഞ്ചെരിച്ചിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റങ്ങൾ, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ഭക്ഷണക്രമീകരണവും, മരുന്നുകളും തന്നെയാണ് ഇവയുടെ പ്രധാന ചികിത്സയെന്നും രോഹിണി പാട്ടീൽ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia