Sugar | പഞ്ചസാര കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുക?
വിവിധതരത്തിലാണ് പഞ്ചസാര ഉള്ളത്. ഇവയിൽ ചേർത്ത പഞ്ചസാര എന്നറിയപ്പെടുന്ന ചില ഇനങ്ങൾ ഉണ്ട്. ഈ ഇനം പഞ്ചസാര ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു.
ന്യൂഡെൽഹി: (KVARTHA) ഭക്ഷണക്രമത്തിൽ ഭൂരിഭാഗം ആളുകൾക്കും ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് പഞ്ചസാര (Sugar) അഥവാ മധുരം. പലവിധത്തിൽ നമ്മുടെ ശരീരത്തിൽ മധുരം എത്തുന്നുണ്ട്.
യഥാർത്ഥത്തിൽ എന്താണ് പഞ്ചസാര?
പഞ്ചസാര എന്ന് പറയുന്നത് കാർബോഹൈഡ്രേറ്റാണ്, എല്ലാ കാർബോഹൈഡ്രേറ്റുകളേയും പോലെ തന്നെ ഇവയും ശരീരത്തിന്റെ ഊർജസ്രോതസാണ്. നമ്മുടെ ശരീരം പഞ്ചസാരയെ ഗ്ലൂക്കോസാക്കി വിഘടിപ്പിക്കുകയും ഇത് ശരീരത്തിന് ഊർജ്ജം പകരുകയും ചെയ്യുന്നു.
വിവിധതരത്തിലാണ് പഞ്ചസാരകൾ കാണപ്പെടുന്നത്. അവയിൽ ചിലത് ചില പഴങ്ങളിലും പാലുൽപ്പന്നങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്നവയാണ്. എന്നാൽ, ചേർത്ത പഞ്ചസാര എന്നറിയപ്പെടുന്ന ചില ഇനങ്ങൾ ഉണ്ട്. ഈ ഇനം പഞ്ചസാര ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു.
മുൻപ് പറഞ്ഞുപോലെ ശരീരം പഞ്ചസാരയെ വിഘടിപ്പിക്കുമ്പോൾ അത് ഗ്ലൂക്കോസായി മാറുന്നു. ഇത് ശരീരത്തിന് ഊർജം നൽകാൻ സഹായിക്കുന്നു. എന്നാൽ അതേസമയം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ രക്തത്തിലെ പഞ്ചസാര ഇടയ്ക്കിടെ ഉയരുമ്പോൾ, അത് ആരോഗ്യത്തിന് ഹാനികരമാകുന്ന ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണത്തിൽ പഞ്ചസാരയുടെ ഉപയോഗം പരിമിതപെടുത്തേണ്ടത് ആവശ്യമാണ്. പഞ്ചസാരയുടെ അളവ് നിർത്തുന്നത് മൂലം ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.
ശരീരഭാരം കുറയുന്നു
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കുമ്പോൾ, അത് ഗണ്യമായ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. പഞ്ചസാരയിൽ ശൂന്യമായ കലോറി അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പിനും അമിതഭക്ഷണത്തിനും കാരണമാകും. എന്നാൽ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര നീക്കം ചെയ്യുന്നതിലൂടെ, ശരീരത്തിന്റെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയുകയും ഇത് ഒടുവിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഊർജ നിലകളെ സ്ഥിരപ്പെടുത്തുന്നു
പഞ്ചസാര കൂടുതൽ കഴിക്കുന്നതുമൂലം രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിൽ ദ്രുതഗതിയിലുള്ള ഉയർച്ച താഴ്ചകൾ ഉണ്ടാകുന്നു. ഇത് ശരീരത്തിലെ ഊർജനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ കാരണമാകുന്നു. എന്നാൽ പഞ്ചസാരയുടെ അളവ് കുറയുന്നതിലൂടെ, ശരീരം രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് സ്ഥിരമായി നിലനിർത്തുന്നു, ഇത് ദിവസം മുഴുവൻ സുസ്ഥിരമായ ഊർജം നിലനിർത്തുന്നതിന് വഴിയൊരുക്കുന്നു.
ചർമ്മം മെച്ചപ്പെടുത്തുന്നു
ഉയർന്ന പഞ്ചസാരയുടെ ഉപയോഗം വീക്കം സൃഷ്ടിക്കുന്ന മുഖക്കുരു, റോസേഷ്യ പോലുള്ള മോശം അവസ്ഥകളിലേക്ക് ചർമത്തെ തള്ളിവിടുന്നു. എന്നാൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുമ്പോൾ, അത് വീക്കം കുറയ്ക്കുകയും അതുവഴി ചർമ്മ ശോഭ മെച്ചപ്പെടുത്തുകയും വീക്കത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
പഞ്ചസാര കുറയ്ക്കുമ്പോൾ, അത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കൊഴുപ്പിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
മാനസിക വ്യക്തത ഉയർത്തുന്നു
ഉയർന്ന പഞ്ചസാര ഉപഭോഗം വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും ഓർമ്മക്കുറവിലേക്ക് ഒരു വ്യക്തിയുടെ മാനസിക നിലയെ നയിക്കുകയും ചെയ്യും. പഞ്ചസാര കുറയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു, ഇത് മാനസിക വ്യക്തതയും ശ്രദ്ധയും മൊത്തത്തിലുള്ള വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നു.
സമതുലിതമായ മാനസികാവസ്ഥ നിലനിർത്തുന്നു
പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിലുള്ള ആഘാതം മൂലം മാനസികാവസ്ഥയ്ക്ക് കാരണമാകും. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര നീക്കം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു, ഇത് കൂടുതൽ സമതുലിതമായ മാനസികാവസ്ഥ നിലനിർത്താനും ക്ഷോഭവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കുന്നു.
വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു
അമിതമായ പഞ്ചസാരയുടെ ഉപയോഗം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചില അർബുദങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പഞ്ചസാര ഒഴിവാക്കുമ്പോൾ, ഈ രോഗങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.
കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഭക്ഷണത്തിൽ പഞ്ചസാര കൂടുതലായിരിക്കുമ്പോൾ, അത് കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ബാധിക്കും, ഇത് വയറുവേദന, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. പഞ്ചസാര കുറയ്ക്കുന്നത് ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നു, അതുവഴി ദഹനവും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തുന്നു.
ദന്താരോഗ്യം സംരക്ഷിക്കുന്നു
പഞ്ചസാര ചേർക്കുന്നത് പല്ലുകൾ കേടാകുന്നതിനും പല്ലുകൾ ക്ഷയിക്കുന്നതിനും മറ്റ് അണുബാധകളിലേക്ക് നയിക്കുന്നതിനും കാരണമാകും. എന്നാൽ ചേർക്കുന്ന പഞ്ചസാര കുറയ്ക്കുന്നത് ഇത്തരത്തിലുള്ള ദന്ത പ്രശനങ്ങൾ കുറക്കുന്നു.