Waist Size | ആരോഗ്യകരമായ ശരീരഭാരത്തിന് അരക്കെട്ടിന്റെ വലുപ്പം എത്രയായിരിക്കണം?
(KVARTHA) തിരക്ക് പിടിച്ച് ജീവിതത്തിനിടയില്‍ ഇന്ന് ഭൂരിഭാഗം ആളുകളും തങ്ങളുടെ ശരീര സംരക്ഷണത്തില്‍ അധികം ശ്രദ്ധ ചെലുത്താറില്ല. തങ്ങള്‍ക്ക് ലഭ്യമാകുന്ന ചെറിയ ഇടവേളകളിലായിരിക്കും പലരും ഭക്ഷണം പോലും കഴിക്കുന്നത്. ചിലര്‍ അല്പാഹാരികള്‍ ആണെങ്കില്‍ മറ്റുചിലര്‍ അമിതാഹാരികള്‍ ആണ്. എന്നാല്‍ ശരീരഭക്ഷണക്രമം പിന്തുടരാത്തതുകൊണ്ട് തന്നെ ഈ ആളുകള്‍ക്കെല്ലാം ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ കഴിയാറില്ല. എന്നാല്‍ നല്ല ആരോഗ്യത്തിന് അതിനാവശ്യമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ശരീരം ഭാരം കാത്ത് സംരക്ഷിക്കുമ്പോള്‍ അരക്കെട്ടിന്റെ വലുപ്പവും വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് പലരും ഇതിനെ അത്ര ഗൗരവമായി എടുക്കാറില്ല.
ഉദാഹരണത്തിന് നമ്മുടെ ഇന്ത്യയുടെ കാര്യം എടുത്താല്‍. ഇവിടുത്തെ ആളുകള്‍ക്ക് എണ്ണമയമുള്ളതും മധുരമുള്ളതുമായ (High-calorie, Sweet Foods) ഭക്ഷണങ്ങള്‍ കഴിക്കാനുള്ള പ്രവണത (Tendency) വളരെ കൂടുതലാണ്, ഇതുമൂലം വയറിലെയും അരക്കെട്ടിലെയും കൊഴുപ്പ് (Abdominal Fat) വര്‍ദ്ധിക്കുകയും ഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, നമ്മള്‍ അല്‍പ്പം ജാഗ്രത പാലിക്കണം അല്ലെങ്കില്‍ അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പല രോഗങ്ങളും പിടിപെടാതിരിക്കാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തങ്ങളുടെ അരക്കെട്ടിന്റെ വലിപ്പം എത്രയായിരിക്കണം എന്നറിഞ്ഞിരിക്കണം. ഇതിനായി ഇക്കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
അരക്കെട്ടിനെ എങ്ങനെ സംരക്ഷിക്കാം
ഇന്ത്യയിലെ പ്രശസ്ത പോഷകാഹാര വിദഗ്ധന്‍ ലവ്നീത് ബത്ര തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒരു വീഡിയോ പങ്കിട്ടു, 'നിങ്ങളുടെ അരക്കെട്ടിന്റെ വലുപ്പം ഒരു സംഖ്യ മാത്രമല്ല, നിങ്ങളുടെ ആരോഗ്യ യാത്രയെ വെളിപ്പെടുത്തുന്ന വിലപ്പെട്ട സൂചകമാണ്.' എന്നാണ് അദ്ദേഹം തന്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം എന്തെല്ലാം കാര്യങ്ങള്‍ പറയുന്നു എന്ന് നോക്കാം.
വിസെറല്‍ കൊഴുപ്പ് രോഗങ്ങളുടെ താവളമാണ്
ലവ്‌നീത് ബത്ര പറയുന്നതനുസരിച്ച്, 'നിങ്ങളുടെ ശരീരഭാരം മാത്രം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയോ രോഗസാധ്യതയുടെ അളവുകോലല്ല. എന്നാല്‍ അരക്കെട്ടിന്റെ വലുപ്പം കൂടുന്നതനുസരിച്ച്, 'വിസറല്‍ പൊണ്ണത്തടി (Visceral Fat) കൂടുന്നു. ഇത് രോഗസാധ്യതകളെക്കുറിച്ച് നമ്മുക്ക് സൂചനകള്‍ നല്‍കുന്നു' എന്നാണ്. ഇന്റ്രാഅബ്‌ഡോമിനല്‍ അഥവാ അടിവയറില്‍ അമിതമായി കൊഴുപ്പ് നിക്ഷേപിക്കപ്പെടുന്നതിനെയാണ് വിസറല്‍ ഫാറ്റ് എന്ന് വിളിക്കുന്നത്. ഇത് മറ്റ് സ്ഥലങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രോഗങ്ങള്‍ വരാനുള്ള സാധ്യതയെക്കാള്‍ കൂടുതല്‍ രോഗസാധ്യതയാണ് ഇവിടെ സൃഷ്ടിക്കുന്നത. കാരണം അരക്കെട്ടിന്റെ വലിപ്പം കൂടുമ്പോള്‍, കുടലിലെ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുകയും ഇത് രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.
അരക്കെട്ടിന്റെ വലിപ്പം എത്രയായിരിക്കണം?
പുരുഷന്മാരുടെ അരക്കെട്ടിന്റെ വലിപ്പം (Waist Size) 94 സെന്റിമീറ്ററിലോ 37 ഇഞ്ചിലോ കുറവായിരിക്കണമെന്ന് സ്ത്രീകളുടെ അരക്കെട്ടിന്റെ ചുറ്റളവ് (Waist Circumference) 80 സെന്റിമീറ്ററോ 31.5 ഇഞ്ചിലോ കുറവായിരിക്കണമെന്നും പോഷകാഹാര വിദഗ്ധന്‍ ലവ്നീത് ബത്ര പറഞ്ഞു. ഇത് പിന്തുടരുകയാണെങ്കില്‍, അപകടകരമായ പല രോഗങ്ങള്‍ക്കും ഉള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.