Thirst After Sweet | മധുരം കഴിക്കുമ്പോൾ ദാഹം തോന്നുന്നത് എന്തുകൊണ്ട്? അറിയാം കാരണം!

 
Why Do We Feel Thirsty After Eating Sweets? Know the Reason!
Why Do We Feel Thirsty After Eating Sweets? Know the Reason!

Representational Image Generated by Meta AI

● ശരീരത്തിലെ ജലാംശം നിലനിർത്താനായി ദാഹം അനുഭവപ്പെടുന്നു.
● അമിത മധുരം ആരോഗ്യത്തിന് ഹാനികരമാണ്.
● പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

കെ ആർ ജോസഫ്

(KVARTHA) ഇന്ന് പ്രായഭേദമെന്യേ മിക്ക ആളുകളും മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വിശേഷ ദിവസങ്ങളിലും ആഘോഷങ്ങളിലുമൊക്കെ മലയാളികൾക്ക് മധുരമില്ലാത്ത ആഘോഷങ്ങളെപ്പറ്റി ചിന്തിക്കാൻ പോലും സാധിച്ചെന്ന് വരില്ല. അത്രയുണ്ട് പലർക്കും മധുരത്തോടുള്ള പ്രിയം. ചായയോ കാപ്പിയോ ഒക്കെ എടുത്താൽ ഒരുപാട് പഞ്ചസാര ചേർത്ത് കുടിക്കുന്നവരെയെക്കൊ നാം നിരന്തരം കാണാറുമുണ്ട്. മധുരം കുറച്ച് കഴിക്കണമെന്ന് ഡോക്ടർമാർ ആരൊടെങ്കിലും ആവശ്യപ്പെട്ടാൽ മതി പലരുടെയും മുഖം ചുളിയാൻ.  അത്രയ്ക്കുണ്ട് മനുഷ്യർക്ക് മധുരത്തോടുള്ള ഇഷ്ടം. 

ഇപ്പോൾ കുട്ടികൾക്ക് മധുരമുള്ള കേക്കിനോടുള്ള താല്പര്യം വർദ്ധിച്ചു വരുന്നതും കാണാം. മധുരം ധാരാളം കഴിച്ച ശേഷം പലർക്കുമുള്ള പ്രശ്നമാണ് ധാരാളം വെള്ളം കുടിക്കുകയെന്നത്. മധുരം സ്വല്പം അകത്തു ചെന്നാൽ മതി ദാഹം തോന്നാൻ. ഇത് എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. ഇവിടെ പറയാൻ ഉദ്ദേശിക്കുന്ന കാര്യവും അതാണ്. മധുരം കഴിക്കുമ്പോൾ ഇങ്ങനെ ദാഹം തോന്നുന്നത് എന്തുകൊണ്ട്? അതിനെപ്പറ്റിയാണ് ഇവിടെ വ്യക്തമാക്കുന്നത്. 

കാരണമിതാണ്!

മധുരം കഴിക്കുമ്പോൾ ദാഹം തോന്നുന്നതിന് പല കാരണങ്ങൾ ഉണ്ട്. മധുരപലഹാരങ്ങളിലെ പഞ്ചസാര (സുക്രോസ്, ഗ്ലൂക്കോസ്, ഫ്രക്ടോസ്) വേഗത്തിൽ ദഹിക്കുകയും രക്തത്തിലേക്കും ടിഷ്യു ദ്രാവകത്തിലേക്കും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് രക്തത്തിലും ടിഷ്യുവിലുമുള്ള ഓസ്മോട്ടിക് പ്രഷർ വർദ്ധിപ്പിക്കുന്നു. ഓസ്മോട്ടിക് പ്രഷർ വർദ്ധിക്കുന്നത് കോശങ്ങളിൽ നിന്ന് വെള്ളം വലിച്ചെടുക്കാൻ കാരണമാകുന്നു. ഹൈപ്പോതലാമസ് പഞ്ചസാരയുടെ സാന്നിധ്യം തിരിച്ചറിയുമ്പോൾ ഉടൻ തന്നെ ദാഹം അനുഭവപ്പെടുത്തുന്നു. 

കുടിക്കുന്ന വെള്ളം പഞ്ചസാരയെ നേർപ്പിക്കുകയും അത് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് ഓസ്മോട്ടിക് പ്രഷർ പെട്ടെന്ന് വർദ്ധിക്കുന്നത് തടയുന്നു. ചുരുക്കത്തിൽ മധുരം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയും ഇത് കോശങ്ങളിൽ നിന്ന് വെള്ളം വലിച്ചെടുക്കുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ശരീരത്തിലെ ജലാംശം നിലനിർത്താനായി ദാഹം അനുഭവപ്പെടുന്നു. 

അമിതമായ മധുരം ആരോഗ്യത്തിന് ഹാനികരം

അമിതമായി മധുരം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. വാസ്തവത്തിൽ, അമിതമായ പഞ്ചസാരയുടെ ഉപയോഗം നമ്മുടെ ശരീരത്തെ പതിയെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഇത് പിന്നീട് നമ്മെ പല ഗുരുതരമായ രോഗങ്ങളിലേക്കും കൊണ്ടെത്തിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, നിങ്ങളുടെ നിത്യജീവിതത്തിൽ മധുരത്തിൻ്റെ ഉപയോഗം കൂടുതലാണെങ്കിൽ, അത് കുറയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരാൻ എല്ലാവരും ശ്രദ്ധിക്കുക.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Many people enjoy eating sweets, and it's common to feel thirsty after consuming them. This happens because the sugars in sweets are quickly digested and absorbed into the blood and tissue fluids, increasing osmotic pressure. This draws water out of cells, and the hypothalamus triggers thirst to restore the body's water balance. Excessive sugar consumption is harmful to health and should be reduced for a healthy lifestyle.

#ThirstAfterSweet #SugarFacts #HealthTips #SweetCravings #WhyWeGetThirsty #HealthyEating

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia