Opportunity | അടിപൊളി അവസരം! ഈ രാജ്യം ഒക്ടോബർ 1 മുതൽ ഇന്ത്യക്കാർക്ക് പ്രതിവർഷം 1,000 തൊഴിൽ, സന്ദർശന വിസകൾ നൽകും 

 
Australia Offers 1000 Jobs and Visas to Indians
Australia Offers 1000 Jobs and Visas to Indians

Representational Image Generated by Meta AI

● 18-30 വയസ്സുള്ള ഇന്ത്യക്കാർക്ക് ഒരു വർഷത്തേക്ക് വിസ ലഭിക്കും.
● ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്ന നടപടി.
● ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും അവസരമുണ്ട്.

ന്യൂഡൽഹി: (KVARTHA) ഓസ്‌ട്രേലിയ ഇന്ത്യക്കാർക്ക് വലിയൊരു അവസരം ഒരുക്കുന്നു. 2024 ഒക്‌ടോബർ ഒന്ന് മുതൽ, ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനും അവിടം സന്ദർശിക്കാനും ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇന്ത്യക്കാർക്ക് പ്രതിവർഷം 1000 തൊഴിൽ വിസകളും അവധിക്കാല വിസകളും നൽകാനാണ് തീരുമാനം. ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 

ഓസ്‌ട്രേലിയ സന്ദർശിച്ചതിന് ശേഷം ഈ വിവരം പങ്കുവെച്ച കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഇത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധം ഇതിലൂടെ കൂടുതൽ ശക്തമാകുമെന്നും പറഞ്ഞു. ഈ പുതിയ വിസയിലൂടെ, ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് പരസ്പരം കൂടുതൽ അടുക്കാനും സംസ്കാരം പങ്കുവെക്കാനും അവസരം ലഭിക്കും.

ആർക്കാണ് പ്രയോജനപ്പെടുത്താൻ കഴിയുക?

18 മുതൽ 30 വയസുവരെയുള്ള ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയയിൽ ഒരു വർഷത്തേക്ക് വിസ ലഭിക്കും. ഈ സമയത്ത് അവർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും കഴിയും. ഓസ്‌ട്രേലിയൻ നിയമപ്രകാരമുള്ള ചില അടിസ്ഥാന യോഗ്യതകൾ നിറവേറ്റുന്നവർക്ക് ഈ വിസ ലഭിക്കും. ഈ വിസയുടെ പ്രത്യേകത, നിങ്ങൾക്ക് ഒന്നിലധികം തവണ ഓസ്‌ട്രേലിയയിൽ പ്രവേശിക്കാം എന്നതാണ്.

2030 ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറായി ഉയർത്തുക എന്നതാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. ഇതിനായി, ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകൾ കൂടുതൽ ശക്തിപ്പെടുത്തുകയും പുതിയ കരാറുകൾ ഒപ്പിടുകയും ചെയ്യും.

#Australia #India #visa #job #opportunity #travel #study #workabroad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia