Job Alert | ജോലി തേടുകയാണോ? കേന്ദ്ര സർക്കാരിൽ 39481 ഒഴിവുകൾ: അപേക്ഷിക്കാൻ അവസാന തീയതി അടുത്തു

 
SSC Constable GD Recruitment
SSC Constable GD Recruitment

Representational Image Generated by Meta AI

 ● അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 14
 ● സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം:
 ● കേന്ദ്ര സായുധ പൊലീസ് ഫോഴ്സുകളിൽ, എസ്എസ്എഫിൽ, അസാം റൈഫിൽസിൽ, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ഒഴിവുകൾ.

ന്യൂഡൽഹി: (KVARTHA) കേന്ദ്ര സായുധ പൊലീസ് ഫോഴ്സുകളിലും എസ്എസ്എഫിലും കോൺസ്റ്റബിൾ (ജിഡി), അസം റൈഫിൽസിൽ റൈഫിൾമാൻ (ജിഡി), നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ശിപായി എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം അപേക്ഷിക്കാനുള്ള അവസാന തീയതി അടുത്തുവരുന്നു.

മൊത്തം 39481 തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഒക്ടോബർ 14 വരെ മാത്രമേ സാധിക്കുകയുള്ളൂ. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 ആണ്. ഇതിനുശേഷം യാതൊരു ഉദ്യോഗാർഥിയുടെയും അപേക്ഷ സ്വീകരിക്കുന്നതയിരിക്കില്ല.

നിയമന വിശദാംശങ്ങൾ:

 ● തസ്തികയുടെ പേര്: കോൺസ്റ്റബിൾ
 ● ഒഴിവുകൾ: 39481
 ● അപേക്ഷിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 14, 2024
 ● പ്രായപരിധി: കുറഞ്ഞത് 18 വയസ്, കൂടിയത് പരമാവധി 23 വയസ് കവിയാത്തവരുമായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന്, 2025 ജനുവരി ഒന്നിന് മുമ്പ് ഒരു അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവകലാശാലയിൽ നിന്ന് മാട്രിക്യുലേഷൻ അല്ലെങ്കിൽ 10-ാം ക്ലാസ് പരീക്ഷ പാസായിരിക്കണം. കൂടാതെ, 2025 ജനുവരി ഒന്നിന് മുമ്പ് ഉദ്യോഗാർത്ഥികൾക്ക് 18 മുതൽ 23 വയസുവരെ പ്രായമുണ്ടായിരിക്കണം.

പരീക്ഷ 

കന്നഡയും മലയാളവും ഉള്‍പ്പെടെ 13 ഭാഷകളില്‍ 2025 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷ നടക്കും.  പരീക്ഷ തീയതി പിന്നീട് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റ് വഴി അറിയിക്കുന്നതാണ്. 

അപേക്ഷാ ഫീസ്

100 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/എസ് ടി/വിമുക്തഭടന്മാര്‍/സ്ത്രീകള്‍ എന്നിവരെ പരീക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷയുടെ സ്‌കീം, സിലബസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബർ അഞ്ചിന് പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക. www.ssckkr(dot)kar(dot)nic(dot)in, https://ssc(dot)gov(dot)in എന്നീ വെബ് സൈറ്റുകളില്‍ വിജ്ഞാപനം ലഭ്യമാണ്

എങ്ങനെ അപേക്ഷിക്കാം?

● സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://ssc(dot)gov(dot)in  സന്ദർശിക്കുക.

● ആദ്യമായി അപേക്ഷിക്കുന്നവർ 'New User? Register Now' എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് രജിസ്റ്റർ ചെയ്യണം. പേര്, ജനനത്തീയതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുക. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ/മൊബൈലിൽ നിന്ന് എസ്എസ്‌സി രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും ലഭിക്കും.

● ലോഗിൻ ചെയ്യാൻ എസ്എസ്‌സി രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും ഉപയോഗിക്കുക.

● ലോഗിൻ ചെയ്ത ശേഷം, ഡാഷ്‌ബോർഡിലെ 'Latest Notifications' വിഭാഗത്തിലേക്ക് പോകുക. എസ്എസ്‌സി ജിഡി കോൺസ്റ്റബിൾ 2025 നിയമന അറിയിപ്പ് കണ്ടെത്തി 'Apply' ലിങ്കിൽ ക്ലിക്കുചെയ്യുക.

● നിങ്ങളുടെ വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, മുൻഗണനകൾ എന്നിവ നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക. നിർദ്ദേശിച്ച സ്പെസിഫിക്കേഷനുകൾ അനുസരിച്ച് നിങ്ങളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത കോപ്പികൾ അപ്‌ലോഡ് ചെയ്യുക.

● അപേക്ഷാ ഫീ അടക്കുക: നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ എസ്ബിഐ ചാലാൻ വഴി ഓഫ്‌ലൈനായി ഫീ അടക്കാം.

● എല്ലാ വിവരങ്ങളും നൽകി പേയ്മെന്റ് നടത്തിയ ശേഷം അപേക്ഷാ ഫോം വീണ്ടും പരിശോധിച്ച് 'Submit' എന്നതിൽ ക്ലിക്കുചെയ്യുക. 

#SSC, #recruitment, #jobs, #India, #governmentjobs, #career, #online

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia