Job | ഡിഗ്രിയുണ്ടോ, ജോലി തേടുകയാണോ? യൂണിയൻ ബാങ്കിൽ 1500 ഓഫീസർ ഒഴിവുകൾ! അറിയാം
● അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 13.
● അപേക്ഷ സമർപ്പിക്കാൻ യൂണിയൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി സന്ദർശിക്കണം.
● രാജ്യത്തുടനീളമുള്ള വിവിധ ശാഖകളിലാണ് നിയമനം.
ന്യൂഡൽഹി: (KVARTHA) ബാങ്കിംഗ് രംഗത്ത് കരിയർ സ്വപ്നം കാണുന്നവർക്ക് സന്തോഷവാർത്ത. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (UBI) വിവിധ ശാഖകളിലായി 1500 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവിലേക്ക് (പിഒ (PO) തസ്തികയ്ക്ക് തുല്യം) വിജ്ഞാപനം പുറത്തിറക്കി. 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളമുള്ള വിവിധ ശാഖകളിലായാണ് നിയമനം നടത്തുക.
ഒക്ടോബർ 24 മുതൽ റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് യൂണിയൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി (https://www(dot)unionbankofindia(dot)co(dot)in/english/home(dot)aspx) അപേക്ഷ സമർപ്പിക്കാം. 2024 നവംബർ 13 നകം നിശ്ചിത ഫീസ് സഹിതം പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങൾ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് വായിക്കുക.
പ്രധാന തിയതികൾ
• അപേക്ഷ സമർപ്പിക്കൽ തീയതി: ഒക്ടോബർ 24 മുതൽ നവംബർ 13 വരെ
• അപേക്ഷ വിവരങ്ങൾ തിരുത്താനുള്ള അവസാന തീയതി: നവംബർ 13
വിദ്യാഭ്യാസ യോഗ്യത
കേന്ദ്രസർക്കാർ അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം (ബാച്ചിലേഴ്സ് ഡിഗ്രി) പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
പ്രായപരിധി
കുറഞ്ഞത് 20 വയസ്സും കൂടിയത് 30 വയസ്സും (2024 ഒക്ടോബർ 1 പ്രകാരം). വിവിധ വിഭാഗങ്ങൾക്ക് പ്രായ ഇളവ് ലഭിക്കും.
അപേക്ഷ ഫീസ്
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷ ഫീസ് അടയ്ക്കണം. വിവിധ വിഭാഗങ്ങൾക്കുള്ള അപേക്ഷ ഫീസ് താഴെപ്പറയുന്നവയാണ്:
ജനറൽ/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി - 850 രൂപ
എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി - 175 രൂപ
ശമ്പളം
രൂപ. 48480 മുതൽ രൂപ. 85920 വരെ (സ്കെയിൽ - JMGS-1)
#UBI, #recruitment, #jobs, #banking, #career