Strengthens | സൈനികരുടെ അഭിമാന പാലത്തിന് കരുത്ത് പകരുന്നു

 

 
Bailey Bridge Strengthened for Wayanad
Bailey Bridge Strengthened for Wayanad

Photo Credit: PRD Kerala 

കമ്പിവലകളിൽ പാറക്കല്ലുകൾ നിറച്ച് നിർമ്മിക്കുന്ന ഗാബിയോൺ കവചം പാലത്തിന് കൂടുതൽ സുരക്ഷിതത്വം നൽകും

വയനാട്: (KVARTHA) ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന ജനജീവിതത്തിന് ആശ്വാസമായി സൈനികർ നിർമ്മിച്ച ബെയ്‌ലി പാലത്തിന് കൂടുതൽ ശക്തി പകരാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 

ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കിയ ഈ പാലത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പാലത്തിന്റെ തൂണുകൾക്ക് ചുറ്റും ഗാബിയോൺ കവചം നിർമ്മിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. ആർമിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ഈ പ്രവർത്തനം നടത്തുന്നത്. 

കമ്പിവലകളിൽ പാറക്കല്ലുകൾ നിറച്ച് നിർമ്മിക്കുന്ന ഗാബിയോൺ കവചം പാലത്തിന് കൂടുതൽ സുരക്ഷിതത്വം നൽകും. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. വെള്ളിയാഴ്ചത്തോടെ പ്രവർത്തനം പൂർത്തിയാകും. ഇതോടെ, പാലത്തിന്റെ ആയുസ്സ് വർദ്ധിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ ജനജീവിതം കൂടുതൽ സുഗമമാകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia