Landslide | വയനാട് ദുരന്തം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ട ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ നടത്തുന്നത് ഉചിതമല്ലെന്നും മന്ത്രി
തിരുവനന്തപുരം: (KVARTHA) വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഈ വർഷത്തെ ഓണാഘോഷ പരിപാടികളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഈ വിവരം അറിയിച്ചത്.
വയനാട്ടിൽ നടന്ന ഉരുൾപൊട്ടൽ ഒരു സമാനതകളില്ലാത്ത ദുരന്തമാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളുമാണ് പ്രധാനം. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ട ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ നടത്തുന്നത് ഉചിതമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിരഞ്ജീവി ഒരു കോടിയുടെ ചെക്ക് കൈമാറി. പ്രഭാസ്, അല്ലു അർജുൻ, മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, കാർത്തി, സൂര്യ, ജ്യോതിക, വിക്രം, കമൽഹാസൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, നസ്രിയ, നയൻതാര, വിഘ്നേശ് ശിവൻ, പേളി മാണി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.