Skincare Mantra | 'നിങ്ങള്‍ ഉണരുമ്പോള്‍ തന്നെ പുതുമയുള്ളതും മഞ്ഞുവീഴുന്നതുമായ രൂപത്തിന് ഇങ്ങനെ ചെയ്താല്‍ മതി'; തന്റെ ചര്‍മ്മസംരക്ഷണ രഹസ്യം വെളിപ്പെടുത്തി മലൈക അറോറ 

 
Malaika Arora spills her skincare secret for ‘fresh, dewy look’: As soon as you wake up…’Malaika Arora, skincare, natural beauty.
Malaika Arora spills her skincare secret for ‘fresh, dewy look’: As soon as you wake up…’Malaika Arora, skincare, natural beauty.

Photo Credit: Instagram/malaikaaroraofficial

മലൈക അറോറ, ചർമ്മസംരക്ഷണം, പ്രകൃതിദത്ത ചേരുവകൾ, രാവിലെ മുഖം കഴുകരുത്

തന്റെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് (Skin Health) ഏറ്റവും ലളിതമായ പരിഹാരങ്ങളും രഹസ്യങ്ങളും അവലംബിക്കുന്നയാളാണ് ബോളിവുഡ് നടി മലൈക അറോറ (Malaika Arora). ചര്‍മ്മസംരക്ഷണത്തില്‍ ഏറെ ശ്രദ്ധ നല്‍കുന്നതിനാല്‍ താരത്തിന് ആരാധകരും ഏറെയാണ്. ചര്‍മ്മത്തെ സംരക്ഷിക്കുന്നതില്‍ കൂടുതലും പ്രകൃതിദത്ത മാര്‍ഗങ്ങളാണ് പരീക്ഷിക്കാറുള്ളതെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. ഇത്തരത്തില്‍, അവര്‍ അടുത്തിടെ തന്റെ പ്രധാന ചര്‍മ്മപരിചരണ മന്ത്രം (Skincare Mantra) പങ്കുവെച്ചത് തരംഗമായിരിക്കുകയാണ്. 

'എന്റെ തിളങ്ങുന്ന തൊലിയുടെ രഹസ്യം എന്താണെന്ന് പലരും ചോദിക്കാറുണ്ട്. നിങ്ങള്‍ ഉണര്‍ന്ന ഉടനെ നിങ്ങളുടെ തൊലി ഏറ്റവും മികച്ചതായിരിക്കും, കാരണം നിങ്ങള്‍ രാത്രിയില്‍ ഉറങ്ങിയിരിക്കുന്നു, നിങ്ങള്‍ ചില മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. നിങ്ങളുടെ തൊലിക്ക് സുഖപ്പെടാനും വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും ഇത് ഏറ്റവും നല്ല സമയമാണ്. അതിനാല്‍, നിങ്ങള്‍ രാവിലെ ഉണരുമ്പോള്‍ നിങ്ങളുടെ തൊലി ഏറ്റവും മൃദുവായിരിക്കും. ഈ സമയം വെള്ളത്തില്‍ മുഖം കഴുകരുത്', മലൈക ഫെമിന ഇന്ത്യയോട് (Femina India) പറഞ്ഞു.

അതിരാവിലെ എഴുന്നേറ്റ് ഉടന്‍ റോസ് വാട്ടര്‍ മുഖത്ത് സ്‌പ്രേ ചെയ്യുന്നത് ചര്‍മ്മത്തെ ലോലമാക്കാനും അഴുക്ക് നീക്കം ചെയ്യുന്നതിനും ചര്‍മ്മത്തെ നല്ലതും പുതുമയുള്ളതുമായും നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തെ സുന്ദരമാക്കാന്‍ കറ്റാര്‍വാഴ മികച്ച ചേരുവകയാണ്. ഒരു ചെറിയ കഷണം കറ്റാര്‍വാഴ മുറിച്ചെടുത്ത് അതിലെ ജെല്‍ മുഖത്ത് തേച്ചുപിടിപ്പിക്കുക. കുറച്ചു സമയം കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകും. ചര്‍മം മോയിസ്ച്വറൈസ് ചെയ്യാനും മിനുസവും തിളക്കവും ലഭിക്കാനും ഇതു സഹായിക്കും. കറ്റാര്‍വാഴ ചര്‍മത്തിന് ദോഷം ചെയ്യില്ലെന്നും ഏത് തരം ചര്‍മമുള്ളവര്‍ക്കും ഉപയോഗിക്കാമെന്നും മലൈക പറഞ്ഞു. മാത്രമല്ല രാവിലെ വെറും വയറ്റില്‍ ഉണര്‍ന്നയുടന്‍ നാരങ്ങ നീര് ചേര്‍ത്ത ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ സുന്ദരമാക്കുമെന്ന് മലൈക പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia