Lorry Catches Fire | ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു
Jun 25, 2022, 14:55 IST
അമ്പലപ്പുഴ: (www.kvartha.com) ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. ദേശീയപാതയില്‍ തൂക്കുകുളം ഭാഗത്തുവച്ചാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടുപകരണങ്ങളുമായി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറിയാണ് അപകടത്തില്‍പെട്ടത്.
നാട്ടുകാര്‍ ബഹളം ഉണ്ടാക്കിയെങ്കിലും ഡ്രൈവര്‍ ശ്രദ്ധിക്കാതെ മുന്നോട്ടു പോയി. പറവൂര്‍ ജങ്ഷന് വടക്കുഭാഗത്തായി നാട്ടുകാര്‍ മിനിലോറി തടഞ്ഞ് വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. റോഡരുകിലേക്ക് ലോറി ഒതുക്കി ഡ്രൈവര്‍ മാറിയതിനാല്‍ ആളപായമുണ്ടായില്ല.
തുടര്‍ന്ന് ആലപ്പുഴയില്‍ നിന്ന് രണ്ട് യൂനിറ്റ് അഗ്‌നി രക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മിനിലോറിയില്‍ ഉണ്ടായിരുന്ന ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Keywords: News,Kerala,State,Local-News,Fire,Vehicles,Transport, Ambalapuzha: Mini lorry catches fire while running
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.