Accidental Death | മരണത്തിന് കാരണക്കാര്‍ ഇവരെന്ന് ഫേസ്ബുക് പോസ്റ്റ്: പിന്നാലെ വാഹനാപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം
Jun 22, 2022, 11:20 IST
തിരുവനന്തപുരം: (www.kvartha.com) ഫേസ്ബുകില്‍ പോസ്റ്റിട്ടതിന് പിന്നാലെ വാഹനാപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. പേരൂര്‍ക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് ദേവരാജനും(50), മകന് ശിവദേവു(11)മാണ് മരിച്ചത്. ആറ്റിങ്ങല്‍ മാമത്ത് അച്ഛനും മകനും സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
മാമം പാലത്തിന് സമീപം ചൊവ്വാഴ്ച രാത്രി 12നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു അച്ഛനും മകനും. തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡിപോയിലേക്ക് ഡീസലുമായി വന്ന ടാങ്കര്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. കാറില്‍നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായാണ് വിവരം.
രാത്രി 10.59ന് 'എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാര്‍ ഇവര്‍' എന്ന് പ്രകാശ് ഫേസ്ബുകില്‍ പോസ്റ്റിട്ടിരുന്നു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അപകടമുണ്ടായത്. തങ്ങളുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ടെന്നാണ് വിവരം. ഭാര്യ ശശികല ഒന്‍പത് മാസമായി വിദേശത്താണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.