Python | കോഴിക്കോട് കനാലില്‍ പെരുമ്പാമ്പിന്‍കൂട്ടത്തെ കണ്ടെത്തി
Dec 12, 2022, 17:22 IST
കോഴിക്കോട്: (www.kvartha.com) കാരപ്പറമ്പിലുള്ള കനോലി കനാലില്‍ പെരുമ്പാമ്പിന്‍കൂട്ടത്തെ കണ്ടെത്തി. വഴിയിലൂടെ പോയ നാട്ടുകാരാണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ ആദ്യം കണ്ടത്. ആറ് പാമ്പുകളെയാണ് കൂട്ടത്തോടെ കനാലില്‍ കണ്ടെത്തിയത്. ഇതിന് മുമ്പും കനോലി കനാലില്‍ പാമ്പിനെ കണ്ടിട്ടുണ്ടെന്നും പക്ഷെ കൂട്ടത്തോടെ ആറോളം പാമ്പുകളെ ആദ്യമായാണ് കാണുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
വിവരമറിഞ്ഞതിന് പിന്നാലെ നിരവധി ആളുകളാണ് കാഴ്ച കാണാനായി സ്ഥലത്തെത്തുന്നത്. ആറ് പാമ്പുകള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ഒരേ വലുപ്പത്തിലുള്ള പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന പാമ്പുകളെയാണ് കാണുന്നതെന്നും പെരുമ്പാമ്പിനെ കൂട്ടത്തോടെ കാണുന്നത് ആദ്യമായിട്ടാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
Keywords: N ews,Kerala,State,Kozhikode,Local-News,Snake, Bizarre, Calicut: Group of python found
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.