Police Booked | 12 ദിവസം പ്രായമായ കുഞ്ഞുമായി ഭര്‍ത്താവും ഭര്‍തൃമാതാവും കടന്നുകളഞ്ഞെന്ന പരാതിയുമായി യുവതി; കേസ്
Oct 22, 2022, 19:06 IST
കോഴിക്കോട്: (www.kvartha.com) നവജാതശിശുവിനെ പിതാവ് തട്ടിക്കൊണ്ടു പോയെന്ന് പരാതി. വെള്ളിമാട്കുന്ന് സ്വദേശിനി ആശിഖയാണ് പരാതി നല്‍കിയത്. തന്റെ 12 ദിവസം പ്രായമായ കുഞ്ഞുമായി ഭര്‍ത്താവും ഭര്‍തൃമാതാവും കടന്നുകളഞ്ഞെന്നാണ് യുവതിയുടെ പരാതി.
ഇരുവരും ചേര്‍ന്ന് യുവതിയെ പുറത്താക്കി വീട് പൂട്ടിയാണ് പോയതെന്ന് പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടു പോകലിനും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിനും പിതാവിനെതിരെ ചേവായൂര്‍ പൊലീസ് കേസ് എടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.