Derailed | ഷണ്ടിംഗിനിടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ എന്ജിന് പാളം തെറ്റി; ആളപായമില്ല
Oct 14, 2022, 10:45 IST
തിരുവനന്തപുരം: (www.kvartha.com) കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ എന്ജിന് പാളം തെറ്റി. ഷണ്ടിംഗിനിടെയാണ് പാളം തെറ്റിയത്. പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട എന്ജിന് റെയില്‍വേയുടെ ഇലക്ട്രിക് ട്രെയിന്‍ ഇടിച്ചുതകര്‍ത്തു.
എന്ജിന് ഡ്രൈവര്‍ മാത്രമാണ് ഈ സമയം ഉണ്ടായിരുന്നത്. അതിനാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ല. സംഭവസ്ഥലത്തുനിന്നും എന്ജിന് നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗതാഗത തടസമില്ല. ഷണ്ടിംഗ് ജോലികള്‍ക്കായുള്ള വൈദ്യുത കണക്ഷന് തടസപ്പെട്ടു. സംഭവത്തെ കുറിച്ച് റെയില്‍വേ വകുപ്പ് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.