S Abdul Nasar | നിയമവിരുദ്ധമായ പരിശോധനകളാണ് സ്വര്‍ണാഭരണശാലകളില്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന് അഡ്വ. എസ് അബ്ദുല്‍ നാസര്‍; പൊലീസ് മുറ സ്വീകരിക്കുന്നതായും ആരോപണം
May 28, 2023, 11:30 IST
കൊച്ചി: (www.kvartha.com) നിയമവിരുദ്ധമായ പരിശോധനകളാണ് സ്വര്‍ണാഭരണശാലകളില്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ ആരോപിച്ചു. ജി എസ് ടി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തുന്ന വാഹനങ്ങളില്‍ വകുപ്പിന്റെ ബോര്‍ഡ് വക്കുന്നില്ലെന്നും വളരെ മോശമായി കടയുടമകളോടും ജീവനക്കാരോടും പെരുമാറുന്നതായും അദ്ദേഹം പറഞ്ഞു. ഓള് ഇന്‍ഡ്യ ജ്വലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ (GJC) നേതൃത്വത്തിലുള്ള 'ലാഭം' സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിസിടിവി ദൃശ്യങ്ങള്‍ റെകോര്‍ഡ് ചെയ്യാതെ ഓഫ് ചെയ്യുന്നു. പൊലീസ് മുറയാണ് സ്വീകരിക്കുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. പ്രത്യേക വാറന്റില്ലാതെ വീട് പരിശോധിക്കാനുള്ള അവകാശം ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കില്ല. അഞ്ചുമണിക്ക് ശേഷം വാറന്റ് ഉണ്ടങ്കില്‍ പോലും വീടുകളില്‍ കയറാന്‍ അധികാരമില്ല. കടയുടമയുടെ മാതാപിതാക്കളെ ഭയപ്പെടുത്തുന്ന അവസ്ഥയുണ്ട്. ചോദ്യം ചെയ്യലിനിടെ അവരുടെ ബോധം നഷ്ടപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയ്യാറായില്ല.
തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ കാര്‍ ഡ്രൈവര്‍മാര്‍ പോലും കടയുടമയെയും ജീവനക്കാരെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സുതാര്യതയില്ലാത്ത പരിശോധനകള്‍ നിര്‍ത്തിവെക്കണമെന്നും ജി എസ് ടി ഉദ്യോഗസ്ഥര്‍ പൊലീസ് മുറ സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്നും അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു. ലാഭം കണ്‍വീനര്‍ സഹില്‍ മെഹ്റ, എകെജിഎസ്എംഎ സംസ്ഥാന വൈസ് പ്രസിഡണ്ട് ബിന്ദു മാധവ്, ജയിംസ് ജോസ്, ബാബുക്ക എന്നിവര്‍ പ്രസംഗിച്ചു.

Keywords: Adv. S Abdul Nasar, GST Inspections, Gold Shops, Malayalam News, Kerala News, Gold News, GST, Income Tax, Adv. S Abdul Nasar said that GST officials conducting illegal inspections in gold shops.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.