Waste Disposal | കൊച്ചി നഗരത്തെ മാലിന്യം വിഴുങ്ങും; ഇനിമുതല്‍ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യം എടുക്കില്ല

 


കൊച്ചി: (www.kvartha.com) ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തതെ തുടര്‍ന്ന് നഗരത്തിലെ മാലിന്യ സംസ്‌ക്കരണം ഏകദേശം സ്തംബിച്ചിരിക്കുകയാണ്. കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ വഴികളിലും ഇട റോഡുകളിലും പൊതുയിടങ്ങളിലും എല്ലാം മാലിന്യ കൂമ്പാരം വിഴുങ്ങാന്‍ സാധ്യത. 

നഗരത്തില്‍ മേയ് മുതല്‍ മാലിന്യ നീക്കം പ്രതിസന്ധിയിലാകും. മാലിന്യ സംസ്‌കരണത്തിനായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിനെ ആശ്രയിച്ചിരുന്നതിനിടെ ബ്രഹ്മപുരത്തേക്ക് ഇനിമുതല്‍ ജൈവ മാലിന്യം കൊണ്ടുവരാന്‍ പാടില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് മാലിന്യ നീക്കം പ്രതിസന്ധിയിലാകുന്നത്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിന് ശേഷമാണ് ബ്രഹ്മപുരത്തേക്ക് ഏപ്രില്‍ 30ന് ശേഷം ജൈവമാലിന്യം എടുക്കേണ്ടതില്ലെന്ന തീരുമാനം. കൊച്ചിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകാത്ത സ്ഥിരം ശൈലി ഇതോടെ തുടരും. എന്നാല്‍, ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പരിഹാര നിര്‍ദേശം. 

കൊച്ചി കോര്‍പറേഷനില്‍ നിന്നൊഴികെ മാലിന്യം എടുക്കല്‍ നിര്‍ത്തുന്നതോടെ ആലുവ, തൃക്കാക്കര, അങ്കമാലി, തൃപ്പൂണിത്തുറ, മരട് തുടങ്ങിയ നഗരങ്ങളെയാണ് മാലിന്യശല്യം രൂക്ഷമായി ബാധിക്കുക.
പ്രതിസന്ധി പരിഹരിക്കാനാകാതെ വന്നാല്‍ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഇതര നഗരസഭകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും തീരുമാനം. 

Waste Disposal | കൊച്ചി നഗരത്തെ മാലിന്യം വിഴുങ്ങും; ഇനിമുതല്‍ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യം എടുക്കില്ല


Keywords:  News, Kerala-News, Kerala, News-Malayalam, Kochi-News, Kochi, Municipality, Waste, Waste Disposal, Top Headlines, Kochi: Waste disposal will be in crisis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia