Accident | കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരുക്കേറ്റു

 
 Firecracker accident in Kannur during Theyyam festival
 Firecracker accident in Kannur during Theyyam festival

Photo: Arranged

 ● അഴീക്കോട് നീർക്കടവിൽ വെടിക്കെട്ടിനിടെ അപകടം.
 ● 12 വയസ്സുള്ള കുട്ടിയടക്കം 5 പേർക്കാണ് പരിക്കേറ്റത്.
 ● ഒരാളുടെ നില ഗുരുതരമായതിനാൽ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
 ● അപകടം തെയ്യം ഉത്സവം സമയത്തായിരുന്നു.
 ● വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ: (KVARTHA) നഗരത്തിന് തൊട്ടടുത്ത പ്രദേശമായഅഴീക്കോട്‌ നീർക്കടവിൽ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ചു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. 

വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. തെയ്യം ഉത്സവത്തിനിടെയാണ് അപകടം. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുൾപ്പെടെവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. 

ഈ സമയം ഇവിടെ കെട്ടിയാടുന്നത് പത്തിരിയ്യം തെയ്യമായിരുന്നു ഇത്. നിരവധിയാളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

In a firecracker accident during the Theyyam festival in Kannur, five people, including a 12-year-old child, were injured. One is in critical condition.

 #KannurNews, #FirecrackerAccident, #TheyyamFestival, #Injuries, #KeralaNews, #KannurFirecracker

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia