Identified | കൂത്തുപറമ്പില്‍ ബസിടിച്ച് മറിഞ്ഞ് ഓടോറിക്ഷയ്ക്ക് തീപ്പിടിച്ച് വെന്തുമരിച്ച ഡ്രൈവറയെയും യാത്രക്കാരനെയും തിരിച്ചറിഞ്ഞു
Oct 13, 2023, 23:37 IST
കണ്ണൂര്‍: (kvartha) കൂത്തുപറമ്പില്‍ ബസിടിച്ച് മറിഞ്ഞ് ഓടോറിക്ഷയ്ക്ക് തീപ്പിടിച്ച് വെന്തുമരിച്ച ഓടോാഡ്രൈവറെയും യാത്രക്കാരനെയും പൊലിസ് തിരിച്ചറിഞ്ഞു. കൊളവല്ലൂര്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ ഓടോ റിക്ഷ ഡ്രൈവര്‍ തൂവക്കുന്ന് കണ്ണങ്കോട് പിലാവുള്ളതില്‍ പാറാട്ട് അഭിലാഷ് (38), യാത്രക്കാരന് ഷജീഷ് എന്നിവരാണ് മരിച്ചത്.
പരേതനായ കണ്ണന്റെയും പൊക്കിയുടെയും മകനാണ് അഭിലാഷ്. ഭാര്യ ജാന്‍സി. മക്കള്‍ ഇഷാന്, നയോമി, നയ്മിയ. പരേതനായകുമാരന്റെയും ജാനുവിന്റെയും മകനാണ് ഷജീഷ്. സഹോദരങ്ങള്‍ ഷബീഷ്, ഷിജി, ഷൈമ.
കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. വെളളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓടോറിക്ഷയ്ക്കാണ് തീപിടിച്ചത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓടോറിക്ഷയിലിടിച്ചത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ഓടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. കൂത്തുപറമ്പ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. സ്ഥലത്ത് പൊലീസെത്തി പരിശോധന ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

also read
Keywords: News, Kerala, Kannur, Top headlines, Accident, Death, Fired, Identified, Deceased driver and passenger have been identified
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.