Obituary | ആറളത്ത് പുഴയില്‍ കാണാതായ ഭിന്നശേഷിക്കാരനായ വയോധികന്റെ മൃതദേഹം കണ്ടെത്തി
Aug 5, 2024, 22:16 IST
Photo: Arranged
ഫയര്‍ ഫോഴ്‌സും പ്രദേശവാസികളും നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂര്‍: (KVARTHA) പുഴയില്‍ കാണാതായ ഭിന്നശേഷിക്കാരനായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഫയര്‍ ഫോഴ്‌സും പ്രദേശവാസികളും നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കീഴ്പ്പള്ളി വട്ട പറമ്പിലെ കിളിരു പറമ്പില്‍ വര്‍ഗീസിന്റെ (62) മൃതദ്ദേഹം ആണ് ആറളംകൊക്കോട് പുഴയില്‍ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പുഴയില്‍ കാണാതായ ഇദ്ദേഹത്തിനായി ഫയര്‍ ഫോഴ്‌സും പ്രദേശവാസികളും കനത്ത മഴയെ വകവയ്ക്കാതെ തിരച്ചില്‍ നടത്തിവരികയായിരുന്നു. മൃതദ്ദേഹം ആറളം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.