Crash | ചെറുകുന്നില്‍ ഇനോവ തെങ്ങിലിടിച്ച് മറിഞ്ഞ് 5 പേര്‍ക്ക് പരുക്കേറ്റു; ഒരാളുടെ നില ഗുരുതരം
Sep 17, 2024, 10:52 IST
Photo: Arranged
● ചൊവ്വാഴ്ച പുലര്‍ചെ 2 മണിയോടെയായിരുന്നു അപകടം.
● കണ്ണപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
കണ്ണൂര്‍: (KVARTHA) ചെറുകുന്നിന്‍ ഇനോവ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടിക്കുളം സ്വദേശികളായ അഞ്ചുപേര്‍ക്ക് പരുക്കേറ്റു ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
കാര്‍ നിയന്ത്രണം വിട്ട് വയലിലെ തെങ്ങില്‍ ഇടിച്ച് മറിയുകയായിരുന്നു. പരുക്കേറ്റവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് (17), മുബാറക്ക് (18), മുഹമ്മദ് ഇഹ്സാന്‍ സാദിഖ് (17), റിസാന്‍(18), ഹാഫിസ്(17) എന്നിവര്‍ക്കാണ് പരുക്ക്.
ഗുരുതരാവസ്ഥയിലുള്ള മുബാറക്കിനെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
#KeralaAccident #CarCrash #RoadSafety #EmergencyServices
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.