Jaundice | ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്
May 23, 2024, 21:41 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായതില്‍ മഞ്ഞപ്പിത്ത(ഹെപ്പറ്റെറ്റിസ് എ)കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 50 ല്‍ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ട് മരണവും റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്.
ഈ വര്‍ഷം ജില്ലയില്‍ പരിയാരം, തൃപ്പങ്ങോട്ടൂര്‍, മാലൂര്‍ എന്നീ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്ത ഔട് ബ്രേകുകള്‍ ആയി റിപോര്‍ട് ചെയ്തിട്ടുണ്ടായിരുന്നത്. ഈ ഔട് ബ്രേകുകളും മറ്റ് ഒറ്റപ്പെട്ട കേസുകളും കൂടി ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 150 ഓളം മഞ്ഞപ്പിത്ത കേസുകള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഔട് ബ്രേക് റിപോര്‍ട് ചെയ്ത പരിയാരത്ത് ഒരു കാവിലെ ഉത്സവസ്ഥലത്ത് നിന്ന് ഐസ്‌ക്രീം കഴിച്ചതുമായി ബന്ധപ്പെട്ടാണ് കുറച്ചു കേസുകള്‍ ഉണ്ടായിരുന്നത്.
ചപ്പാരപ്പടവില്‍ റിപോര്‍ട് ചെയ്തിരിക്കുന്ന പുതിയ ഒമ്പത് മഞ്ഞപ്പിത്ത കേസുകള്‍ അഞ്ചാം വാര്‍ഡ് പ്രദേശത്താണ്. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും മൈക് അനൗണ്‍സ് മെന്റ് നടത്തി ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ഡെപ്യൂടി ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ കെ സി സചിന്റെ നേതൃത്വത്തിലുള്ള ജില്ലാ ടീം സ്ഥലം സന്ദര്‍ശിച്ചു.

Keywords: Jaundice spreads in Chaparpadav Panchayat; Department of Health with prevention activities, Kannur, News, Jaundice Spreads, Chaparpadav Panchayat, Health, Prevention, Medical Officer, Awareness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.