Died | കണ്ണൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു

 


കണ്ണൂര്‍: (KVARTHA) തായത്തെരു അമീര്‍ ഹംസാസിലെ തന്‍വീര്‍ അമീര്‍ ഹംസ(51) അസുഖത്തെ തുടര്‍ന്ന് അജ് മാനില്‍ മരിച്ചു. സുഹൃത്തുക്കളോടൊപ്പം കളികണ്ട് പുറത്തിറങ്ങിയപ്പോള്‍ തലചുറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 15 വര്‍ഷത്തോളമായി ഗള്‍ഫില്‍ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതന്‍ അമീര്‍ ഹംസയുടെ മകനാണ്. തൈക്കണ്ടി ഖ്വദീജയാണ് മാതാവ്.

ഭാര്യ: റഫീന കൊയ്യോട്(ദുബൈ). ആലിയ, ആഇശ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: താജുന്നിസ അന്‍സാരി, തസ്‌നീം ഹാശിം (ദുബൈ), തനൂജ ഹാറൂണ്‍(കണ്ണൂര്‍ സിറ്റി പിരിശക്കൂട്ടം അഡ്മിന്‍). ഖബറടക്കം ദുബൈയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Died | കണ്ണൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു
 

Keywords: Kannur Native Died in Dubai, Kannur, News, Dead, Sickness, Dead Body, Thanveer, Ameer Hamsa, Thanuja, Obituary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia