Mr. India | ചത്തീസ്ഗഡിൽ മലയാളിത്തിളക്കം; മിസ്റ്റർ ഇന്ത്യ കിരീടം ചൂടി കണ്ണൂരിലെ മോഹൻദാസ്


● കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു.
● മിസ്റ്റർ കേരള, മിസ്റ്റർ യുഎഇ പട്ടങ്ങളും നേടിയിട്ടുണ്ട്.
● തായ്ലാൻഡിലും ലോക ചാമ്പ്യൻഷിപ്പിലും മത്സരിക്കും.
കണ്ണൂർ: (KVARTHA) ഛത്തീസ്ഗഡിൽ നടന്ന മാസ്റ്റേർസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ മാതമംഗലം എരമം സ്വദേശി എം.വി. മോഹൻദാസ് മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. എരമത്തെ ഊനത്തിൽ ഗോവിന്ദൻ്റെയും (പരേതനായ) നടുവിലെ വീട്ടിൽ കാർത്യായനിയുടെയും മകനാണ് അദ്ദേഹം.
എരമം സൗത്ത് എൽ പി സ്കൂൾ, പേരൂൽ യുപി സ്കൂൾ, മാതമംഗലം ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം പയ്യന്നൂർ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് മോഹൻദാസ് ബോഡി ബിൽഡിംഗിലേക്ക് കടന്നുവരുന്നത്. ഈ കാലയളവിൽ മൂന്ന് തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു അദ്ദേഹം.
തുടർന്ന് മാതമംഗലത്തിൽ ടിടിസി പഠനം പൂർത്തിയാക്കിയ ശേഷം തൊഴിലിനായി യുഎഇയിലേക്ക് പോയി. അവിടെ മൂന്ന് തവണ മിസ്റ്റർ യുഎഇ ചാമ്പ്യൻപട്ടം നേടിയിട്ടുണ്ട്. പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മത്സരത്തിൽ പങ്കെടുത്തപ്പോൾ മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി.
നിലവിൽ യുഎഇയിൽ ജിമ്മുകൾ നടത്തി വരികയാണ് മോഹൻദാസ്. ഇനി തായ്ലാൻഡിൽ നടക്കുന്ന മാസ്റ്റേർസ് ഏഷ്യൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പും, മാസ്റ്റേർസ് വേൾഡ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പുമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ശരീര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കുടുംബത്തിൻ്റെ പൂർണ്ണ പിന്തുണ മോഹൻദാസിനുണ്ട്.
ലിസയാണ് ഭാര്യ. ശ്രേയ, കാർത്തിക് എന്നിവരാണ് മക്കൾ.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
M.V. Mohandas from Eramam, Kannur, has won the Mr. India title at the Masters Bodybuilding Championship in Chhattisgarh. A former three-time Calicut University champion and Mr. Kerala and three-time Mr. UAE winner, Mohandas currently runs gyms in the UAE and is preparing for upcoming Asian and World championships.
#MrIndia #Bodybuilding #KeralaPride #Kannur #Mohandas #Sports