KV Sumesh | അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവൃത്തികൾ വേഗത്തിലാക്കുമെന്ന് കെ വി സുമേഷ് എംഎൽഎ
Dec 12, 2023, 21:20 IST
കണ്ണൂർ: (KVARTHA) അഴീക്കൽ മത്സ്യബന്ധന തുറമുഖം ആധുനികവൽക്കരണ പ്രവൃത്തികൾ വേഗത്തിലാക്കാൻ തീരുമാനമായി. കെ വി സുമേഷ് എം എൽ എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. 25.36 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം ആഗസ്റ്റ് ആറിന് മത്സ്യബന്ധന സാംസ്കാരിക
വകുപ്പ് മന്ത്രി സജി ചെറിയാനാണ് നിർവ്വഹിച്ചത്.
നാല് ഘട്ടങ്ങളിലായിട്ടാണ് പ്രവൃത്തികൾ പൂർത്തിയാക്കുക. നിലവിൽ ചുറ്റുമതിൽ നിർമ്മാണം, റിവർ പ്രൊട്ടക്ഷൻ എന്നിവയുടെ പണികൾ പൂർത്തിയാക്കി. ഫിഷറീസ് ഓഫീസ്, 186 മീറ്റർ വാർഫ്, ലേലപ്പുര, സാഫ് പ്രോസസിംഗ് യൂണിറ്റ്, ലോക്കർ മുറികൾ, ക്യാന്റീൻ കെട്ടിടം, ശുചിമുറികൾ, പാർക്കിംഗ് ഏരിയ, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയുടെ പണികൾ1 പുരോഗമിക്കുന്നു. വേഗത്തിൽ ഇവ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.വി.സുമേഷ് എം.എൽ.എ പറഞ്ഞു.
അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ഹാർബർ എഞ്ചിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് അഷ്‌റഫ്, അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ വിനയൻ അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Keywords: Kerala, Kannur, News, Malayalam news, Kerala News, Kannur News, KV Sumesh MLA about the work of Azhikal fishing harbour
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.