Arrested | കണ്ണൂരിലെ സൂപര്‍ മാര്‍കറ്റില്‍ സ്‌ക്രീന്‍ ഷോട് കാണിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) കോര്‍പറേഷന്‍ പരിധിയിലെ താഴെ ചൊവ്വയില്‍ സൂപര്‍ മാര്‍കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി പണം കൈമാറിയെന്ന് സ്‌ക്രീന്‍ ഷോട് കാണിച്ച് സാധനങ്ങളുമായി മുങ്ങിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താഴെ ചൊവ്വയിലെ നെസ്റ്റോ ഹൈപര്‍ മാര്‍കറ്റിലെ അകൗണ്ടന്റ് പി സഞ്ജയ് (26) യുടെ പരാതിയില്‍ ഇജി അഭിലാഷിനെ (23) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
Arrested | കണ്ണൂരിലെ സൂപര്‍ മാര്‍കറ്റില്‍ സ്‌ക്രീന്‍ ഷോട് കാണിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഇക്കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം. 3.30 ന് ആണ് പരാതിക്ക് ആസ് പദമായ സംഭവം നടന്നത്. 44,657 രൂപയുടെ സാധനങ്ങള്‍ പര്‍ചേഴ്സ് ചെയ്ത യുവാവ് നെഫ് റ്റ് ട്രാന്‍സാക്ഷന്‍ വഴി പണം കൈമാറിയതായി വിശ്വസിപ്പിച്ച് സ്‌ക്രീന്‍ ഷോട് കാണിച്ച് സാധനങ്ങളുമായി പോകുകയായിരുന്നു. രണ്ട് മണിക്കൂറിനകം പണം അകൗണ്ടില്‍ വരുമെന്ന് അറിയിച്ചശേഷമായിരുന്നു സാധനങ്ങളുമായി മടങ്ങിയത്.

എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് അകൗണ്ടന്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ സമാനമായ രീതിയില്‍ പലരെയും വഞ്ചിച്ചതായി ചോദ്യം ചെയ്യലില്‍ മനസിലായെന്ന് ടൗണ്‍ പൊലീസ് ഹൗസ് ഓഫീസര്‍ സിബി ടോമിസ് പറഞ്ഞു. ബാങ്കിന്റെ ആപില്‍ പെയ്മെന്റ് ഓപ് ഷനില്‍ കയറിയാണ് ഇയാള്‍ തന്ത്രപൂര്‍വം തട്ടിപ്പ് നടത്തിയത്. പ്രതിയെ ചോദ്യം ചെയ്തതിനുശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.

Keywords: Man Arrested for Cheating Case, Kannur, News, Arrested, Cheating Case, Complaint, Police, Screen Shot, Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia