Operation AAG | ഓപറേഷന്‍ ആഗ്: കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയില്‍ 134 പേര്‍ക്കെതിരെ നടപടി
May 17, 2024, 12:18 IST
കണ്ണൂര്‍: (KVARTHA) സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയും സ്ഥിരം കുറ്റവാളികള്‍ക്കെതിരെയും നടന്ന സ്‌പെഷ്യല്‍ ഡ്രൈവായ ഓപറേഷന്‍ ആഗില്‍ കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയില്‍ 134 പേര്‍ക്കെതിരെ നടപടി. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ട 72 പേര്‍ക്കെതിരെയും, വാറണ്ട് കേസില്‍ പ്രതികളായ 46 പേര്‍ക്കെതിരെയും, ഗുരുതര കുറ്റം ചെയ്ത രണ്ട് പേര്‍ക്കെതിരെയും, കാപ പ്രകാരം ഒരാള്‍ക്കെതിരെയും, മറ്റ് ക്രിമിനല്‍ കേസില്‍ ഉള്‍പെട്ട 13 പേര്‍ക്കെതിരെയും അറസ്റ്റ് ഉള്‍പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചു.
ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശോധനയിലാണ് കുറ്റവാളികളെ കസ്റ്റഡിയിലെടുത്തത്. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ ഐ പി എസ് അറിയിച്ചു.
Keywords: News, Kerala, Kannur, Kannur-News, Violence, Kerala Police, Kannur News, Kannur City Police, Accused, Case, Arrested, Custody, Operation AAG: Action against 134 people under Kannur City Police.
Keywords: News, Kerala, Kannur, Kannur-News, Violence, Kerala Police, Kannur News, Kannur City Police, Accused, Case, Arrested, Custody, Operation AAG: Action against 134 people under Kannur City Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.