Booked | പയ്യന്നൂരിലെ യൂത് ലീഗ് നേതാവിനെതിരെ അഭിഭാഷകയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു
May 15, 2024, 22:51 IST
കണ്ണൂര്‍: (KVARTHA) പയ്യന്നൂരിലെ മുസ്ലിം യൂത് ലീഗ് നേതാവിനെതിരെ മലപ്പുറത്തെ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. മുസ്ലിം യൂത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ജിയാസ് വെളളൂര്‍, ഭാര്യ ഡോ. സഫല എന്നിവര്‍ക്കെതിരെയാണ് അഭിഭാഷകയായ വനിതാ നേതാവിന്റെ പരാതിയില്‍ മലപ്പുറം വേങ്ങര പൊലീസ് കേസെടുത്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
നിയമോപദേശം ലഭിക്കുന്നതിനായാണ് ലീഗ് നേതാവ് പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചത്. ഇതിനിടെ യുവതിയോട് വിവാഹ അഭ്യര്‍ഥന നടത്തുകയും അത് അവര്‍ തിരസ്‌കരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ വിരോധത്തില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ നിരന്തരവും നേരിട്ടും സമൂഹ മാധ്യമത്തിലൂടെയും പിന്തുടര്‍ന്ന് പരാതിക്കാരിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്നും അത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
പരാതിക്കാരിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ ഭാര്യയും ഇതേ രീതിയില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു എന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയിലാണ് വേങ്ങര പൊലീസ് കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മുന്‍സിപല്‍ ഓഫീസില്‍ നടന്ന പ്രവര്‍ത്തക സമിതിയോഗത്തില്‍ ലീഗ് നേതാവിനെ മര്‍ദിച്ചും അക്രമിച്ചും പരുക്കേല്‍പ്പിച്ചെന്ന സംഭവത്തില്‍ ജിയാസ് ഉള്‍പെടെയുളള മൂന്നു പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസും കേസെടുത്തിരുന്നു.
Keywords: Police registered a case against youth league leader of Payyanur on the complaint of the lawyer, Kannur, News, Politics, Police Case, Lawyer, Youth League Leader, Complaint, Social Media, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.