Accident | മുള്ളൻപന്നി പാഞ്ഞുകയറി; ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർ മരിച്ചു

 
Porcupine Collision Leads to Fatal Auto-Rickshaw Accident in Kannur
Porcupine Collision Leads to Fatal Auto-Rickshaw Accident in Kannur

Photo: Arranged

● മരിച്ചത് കൊളച്ചേരി പൊൻകുത്തി സ്വദേശി വിജയൻ.
● അപകടം നടന്നത് കണ്ണാടിപ്പറമ്പ് വാരം കടവ് റോഡിൽ.
● മുള്ളൻപന്നി ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്കാണ് പാഞ്ഞുകയറിയത്.

കണ്ണൂർ: (KVARTHA) ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലേക്ക് മുള്ളൻപന്നി പാഞ്ഞു കയറിയതിനെ തുടർന്ന് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊളച്ചേരി പൊൻകുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ കണ്ണാടിപ്പറമ്പ് വാരം കടവ് റോഡ് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.

വിജയൻ ഓടിച്ചു പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ ഭാഗത്തേക്ക് മുള്ളൻ പന്നി ഓടിക്കയറുകയായിരുന്നു. ഇതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. സമീപത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണമടഞ്ഞു.

മയ്യില്‍ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് സംസ്കാര ചടങ്ങുകൾക്കായി വിട്ടുകൊടുത്തു.

ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തുമല്ലോ.

A tragic accident occurred in Kannur when a porcupine jumped into a moving auto-rickshaw, causing it to overturn and resulting in the death of the driver, Vijayan. The incident happened near Kannadiparamba Varam Kadavu Road.

#KannurAccident #WildlifeAccident #RoadSafety #PorcupineAttack #TragicDeath #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia