● സമീപത്തെ കടകള്‍ക്കും കേടുപാട്.
● ലക്ഷങ്ങളുടെ നാശനഷ്ടം.
● ഉടമയുടെ പരാതിയില്‍ കേസ്.
പയ്യന്നൂര്‍: (KVARTHA) സൂപര്‍ മാര്‍കറ്റ് (Super Market) കത്തിനശിച്ചു. പയ്യന്നൂരില്‍ ഷോപ്രിക്സ് സൂപര്‍ മാര്‍കറ്റില്‍ ചൊവ്വാഴ്ച രാത്രി11 മണിയോടെയാണ് തീപ്പിടിത്തം (Caught Fire) ഉണ്ടായത്. രണ്ടാം നിലയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടവര്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
പയ്യന്നൂരില്‍ നിന്നുള്ള അഗ്നിരക്ഷാസേന സംഘം മണിക്കൂറോളം ശ്രമപ്പെട്ടാണ് തീയണച്ചത്. ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ ഉള്‍പെടെയുള്ള ഉപകരണങ്ങള്‍ സ്റ്റോക് ചെയ്ത സ്ഥലത്താണ് തീപ്പിടിത്തം ഉണ്ടായത്. സമീപത്തെ കടകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ ഫയര്‍ഫോഴ്സും പ്രദേശവാസികളും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ശേഖരിച്ചുവരികയാണ്. ഉടമയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
#PayyanurFire #SupermarketFire #Kerala #FireIncident #Loss #Damage #Investigation #Emergency