Transfer | യാത്രയയപ്പ് വേളയിൽ നൽകിയ ഉപഹാരത്തിലെ വാക്കുകൾ വിവാദമായി; തലശേരിയിൽ എസ്ഐമാരെ സ്ഥലം മാറ്റിയതിനെതിരെയുള്ള അമർഷം പുകയുന്നു

 
Controversy Over Farewell Gift to Transferred Police Officers in Thalassery
Controversy Over Farewell Gift to Transferred Police Officers in Thalassery

Photo: Arranged

● വിവാദം ഉത്സവത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട്. 
● സംഘർഷത്തിൽ സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. 
● ഇതിന് പിന്നാലെയാണ് എസ്.ഐമാരെ സ്ഥലം മാറ്റിയത്.

കണ്ണൂർ: (KVARTHA) തലശേരി നഗരത്തിലെ മണോളിക്കാവ് ഉത്സവത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകരായ 80 പേർക്കെതിരെ കേസെടുത്തതിന് ടൗൺ സ്റ്റേഷനിലെ രണ്ട് എസ്ഐമാരെ സ്ഥലം മാറ്റിയ സർക്കാർ നടപടിയിൽ പൊലീസിൽ പുകയുന്ന അമർഷം പുറത്ത് വന്നു. സ്ഥലം മാറ്റം നൽകിയ എസ്ഐമാരുടെ യാത്രയയപ്പ് ചടങ്ങിൽ നൽകിയ ഉപഹാരത്തിലെ വാചകമാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ചെറുത്ത് നിൽപ്പിൻ്റെ പോരാട്ടത്തിൽ കരുത്ത് നൽകിയവർക്ക് സ്നേഹാദരങ്ങൾ' എന്ന് ഉപഹാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥലംമാറ്റത്തിൽ സേനയ്ക്കുള്ളിലെ അമർഷം പരോക്ഷമായി പരസ്യമാക്കുന്നതാണ് ഈ വാചകങ്ങളെന്നാണ് പറയുന്നത്.

എസ് ഐമാരായ അഖിൽ ടി കെ, ദീപ്തി വി വി എന്നിവർക്കാണ് സ്ഥലംമാറ്റം നൽകിയത്. നേരത്തെ കാവിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സിപിഎം പ്രവർത്തകരിൽനിന്ന് പൊലീസുകാർക്ക് മർ നം നേരിടേണ്ടി വന്നതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ പാർട്ടി പ്രവർത്തകരെ തൃപ്തിപ്പെടുത്താനായി സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഈ നിലപാടിൽ പൊലീസുകാർക്കുള്ള അതൃപ്തി വെളിവാക്കുന്നതാണ് യാത്രയയപ്പിൽ നൽകിയ ഉപഹാരത്തിലെ വാചകങ്ങളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ ഫെബ്രുവരി ഇരുപതാം തീയതിയാണ് തലശ്ശേരി മണോളിക്കാവില്‍ ബിജെപിയും സിപിഎം പ്രവർത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും, സംഭവത്തിൽ പൊലീസ് ഇടപെടുകയും ചെയ്തത്. സ്ഥലത്തെത്തിയ പൊലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. 'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിക്കണ്ട, കാവില്‍ കയറി കളിച്ചാല്‍ സ്‌റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല' എന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന്  അവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സംഭവം നടന്നതിന്റെ പിറ്റെ ദിവസം കാവിലെത്തിയ പൊലീസ് സംഭവത്തിൽ ഉൾപ്പെട്ട പ്രവര്‍ത്തകരില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് മടങ്ങുമ്പോള്‍ ഗേറ്റ് പൂട്ടി പൊലീസ് വാഹനം തടഞ്ഞ് പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിതായും ആരോപണമുണ്ട്. കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് രണ്ട് എസ്‌ഐമാരെ സ്ഥലംമാറ്റിയിരിക്കുന്നത്. ദീപ്തിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷനിലേക്കും അഖിലിനെ കൊളവള്ളൂരിലേക്കുമാണ് സ്ഥലംമാറ്റിയത്. ഇതേ തുടർന്നാണ് ഔദ്യോഗിക കൃത്യനിർവഹണം നടത്തിയ പൊലീസുകാരെ സ്ഥലം മാറ്റിയതിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം ശക്തമായത്.

പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

The transfer of two SIs in Thalassery after registering a case against CPM workers has sparked controversy. A farewell gift with the phrase "honoring those who gave strength in the battle of resistance" has ignited debate, revealing internal dissent within the police force.

#Thalassery #PoliceTransfer #Controversy #CPM #Protest #KeralaPolice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia