Accident | ബസിടിച്ച് ഓടോറിക്ഷയ്ക്ക് തീപ്പിടിച്ചു, രണ്ടു പേര്‍ വെന്തുമരിച്ചു
Oct 13, 2023, 21:53 IST
കണ്ണൂർ: (KVARTHA) കൂത്തുപറമ്പ് നഗരത്തിനടുത്തെ ആറാം മൈലില്‍ ഓടോ റിക്ഷയ്ക്ക് തീപ്പിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വെളളിയാഴ്ച
രാത്രിയായിരുന്നു അപകടം. ബസിനിടിച്ചു ഓടോറിക്ഷയുടെ ഗ്യാസ് ടാങ്കിന് തീപ്പിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത്തന്നെ ഒരാള്‍ മരണപെട്ടു. മറ്റൊരാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരിച്ചവര്‍ ആരെന്നു ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലിസ് അറിയിച്ചു.
കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. മൃതദേഹങ്ങള്‍ തലശേരി ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
കണ്ണൂരിനെ നടുക്കിയ അപകടമാണ് നടന്നത്. മാസങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപത്തു നിന്നും കാറിന് തീപ്പിടിച്ചു ദമ്പതികളായ രണ്ടു പേര്‍ വെന്തുമരിച്ചിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുന്‍പെയാണ് മറ്റൊരു അപകടം കൂടി നടന്നത്. സ്ഥലത്ത് പൊലിസും ഫയര്‍ഫോഴ്സും ക്യാംപ് ചെയ്യുന്നുണ്ട്. അപകടത്തെതുടര്‍ന്ന് ഇതുവഴി വാഹനഗതാഗതം മുടങ്ങി. തീപിടിത്തത്തില്‍ ഓടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ബസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഓടോറിക്ഷയുടെ ടാങ്കിന് തീപ്പിടിച്ചാണ് തീ ആളിപടര്‍ന്നതെന്നാണ് പൊലിസ് പറയുന്നത്.

Keywords: News, Kerala, Kannur, Accident, Auto rickshaw, Bus, Top headlines, Hospital, Two die in auto rickshaw fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.