Booked | സിപിഎം സൈബര്‍ പോരാളി അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ് കൊടുത്ത അഴിക്കോട്ടെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് മുന്‍പില്‍ റീത്ത് 
 

 
Wreath Placed in Front of BJP Activist's House Who Filed a Case Against CPM Cyber Warrior Arjun Ayanki
Wreath Placed in Front of BJP Activist's House Who Filed a Case Against CPM Cyber Warrior Arjun Ayanki

Photo: Arranged

ബുധനാഴ്ച രാവിലെ വീടിന്റെ മുന്‍വശത്തെ വാതിലിന് മുന്നിലാണ് റീത്ത് കണ്ടത്

കണ്ണൂര്‍: (KVARTHA) സിപിഎം സൈബര്‍ പോരാളി അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ് കൊടുത്ത അഴിക്കോട്ടെ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് മുന്‍പില്‍ റീത്ത്. തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് കാട്ടിയാണ് അര്‍ജുന്‍ ആയങ്കിക്കും സംഘത്തിനുമെതിരെ ബിജെപി പ്രവര്‍ത്തകനായ നിഥിന്‍ കേസ് കൊടുത്തത്. 

അഴീക്കോട് വെള്ളക്കല്ലിലെ നിഥിന്റെ വീട്ടുവരാന്തയിലാണ് റീത്ത് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് വീടിന്റെ മുന്‍വശത്തെ വാതിലിന് മുന്നില്‍ റീത്ത് വെച്ച നിലയില്‍ കണ്ടത്. ബിജെപി പ്രവര്‍ത്തകരായ നിഥിന്‍, അശ്വിന്‍ എന്നിവരെ ആക്രമിച്ചെന്ന കേസില്‍ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷം ശിക്ഷ ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ച അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ രണ്ട് പേര്‍ കോടതി വിധിച്ച രണ്ട് ലക്ഷം രൂപ പി ഴയടച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഈ വിവരം അര്‍ജുന്‍ ആയങ്കി നവമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് മുന്നില്‍ റീത്ത് കണ്ടെത്തിയത്. സംഭവത്തില്‍ നിഥിന്റെ പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്.

#KeralaPolitics, #BJP, #CPM, #ArjunAyanki, #PoliticalTensions, #KeralaNews
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia