Infant Found Abandoned | കരുനാഗപ്പള്ളിയില്‍ വഴിയരികില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Jun 24, 2022, 11:41 IST
കൊല്ലം: (www.kvartha.com) ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളിയിലാണ് സംഭവം.
കരുനാഗപ്പള്ളി തറയില്‍ മുക്കിലെ വീടിന് സമീപത്ത് നിന്നാണ് പ്രദേശവാസികള്‍ കുഞ്ഞിനെ കണ്ടെത്തിയത്.
കുട്ടിയെ കരുനാഗപ്പള്ളി താലൂക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ വാര്ധില് ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.