Art Celebration | എസ്കെഎസ്എസ്എഫ് സംസ്ഥാന സർഗലയത്തിന് പ്രൗഢോജ്വല തുടക്കം: തളിപ്പറമ്പ് കലയുടെ ഉത്സവ ലഹരിയി

 
SKSSF State Sargalaya Event in Thaliparamba
SKSSF State Sargalaya Event in Thaliparamba

Photo: Arranged

● ത്വലബ, ജനറൽ വിഭാഗങ്ങളിലായി വിവിധ ജില്ലകളിൽ നിന്ന് യോഗ്യത നേടിയ മത്സരാർഥികൾ മാറ്റുരയ്ക്കും. 
● 101 മത്സരങ്ങളാണ് സർഗലയത്തിന്റെ ഭാഗമായി നടക്കുന്നത്.
● വൈകീട്ട് ഏഴിന് പ്രധാന വേദിയിൽ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. 

തളിപ്പറമ്പ്: (KVARTHA) എസ്കെഎസ്എസ്എഫ് സംസ്ഥാന സർഗലയത്തിന് തളിപ്പറമ്പിൽ തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം സർഗ പ്രതിഭകളാണ് രണ്ട് ദിനങ്ങളായി തളിപ്പറമ്പിൽ എത്തിച്ചേരുന്നത്. തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ, കേയി സാഹിബ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലായി സജ്ജീകരിച്ച ഏഴു വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 

ത്വലബ, ജനറൽ വിഭാഗങ്ങളിലായി വിവിധ ജില്ലകളിൽ നിന്ന് യോഗ്യത നേടിയ മത്സരാർഥികൾ മാറ്റുരയ്ക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ഗ്രൂപ്പ് കാറ്റഗറികളിലായി സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളിലായി 101 മത്സരങ്ങളാണ് സർഗലയത്തിന്റെ ഭാഗമായി നടക്കുന്നത്.

സർഗലയത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പ്രകാശതീരത്ത് സയ്യിദ് മഹ്മൂദ് സ്വഫ്‌വാൻ തങ്ങളുടെ നേതൃത്വത്തിൽ 15 പതാകകൾ ഉയർത്തി. തുടർന്ന് തങ്ങൾപള്ളി മഖാമിൽ സിയാറത്ത് നടന്നു. ശരീഫ് ബാഖവി വേശാല നേതൃത്വം നൽകി. സർഗലയത്തിന്റെ വരവറിയിച്ച് നഗരത്തിൽ നടന്ന വർണാഭമായ കലാജാഥ കാക്കത്തോട് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് മന്ന പള്ളി പരിസരത്ത് സമാപിച്ചു. 

വൈകീട്ട് ഏഴിന് പ്രധാന വേദിയിൽ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സംസ്കാരങ്ങളും സംസ്‌കൃതികളും നശിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അശ്ശീലതയ്ക്ക് അമിതമായ പ്രോത്സാഹനം നൽകി പുതുതലമുറയെ നാശത്തിലേക്ക് നയിക്കുമ്പോൾ, വെളിച്ചമായി മാറി യുവതയെ നന്മയിലേക്ക് നയിക്കുകയാണ് സർഗലയത്തിലൂടെ എസ്.കെ.എസ്.എസ്.എഫ് ചെയ്യുന്നതെന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അഭിപ്രായപ്പെട്ടു. 

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായിരുന്നു. മൻസൂർ പുത്തനത്താണിയുടേയും സംഘത്തിൻ്റെയും നേതൃത്വത്തിൽ നടന്ന 'സർഗ സായൂജ്യം' പരിപാടി സദസ്സിന് നവ്യാനുഭവമായി. എസ്.വി മുഹമ്മദലി സർഗ സന്ദേശം നൽകി. 

State Sargalaya Event in Thaliparamba

ഒ.പി അഷ്‌റഫ്, മുബശിർ ജമലുല്ലൈലി തങ്ങൾ, അയ്യൂബ് മുട്ടിൽ, ബഷീർ അസ്അദി, സിദ്ധീഖ് ഫൈസി വെൺമണൽ, അസ്ലം ഫൈസി, എ.കെ അബ്ദുൽ ബാഖി, ലത്തീഫ് പന്നിയൂർ, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മഹ്മൂദ് അള്ളാംകുളം, അഷ്കർ കരിമ്പ, അൻവർ ഹാജി, ഷമീർ അസ്ഹരി, അസ്ലം അസ്ഹരി പൊയ്തുംകടവ്, സുറൂർ പാപ്പിനിശേരി, ഉമറുൽ ഫാറൂഖ് ദാരിമി, കെ.എൻ.എസ് മൗലവി, പി.വി സക്കരിയ്യ, സി.പി.വി അബ്ദുല്ല, ഷാഫി ആട്ടിരി, ഇസ്ലുദ്ധീൻ നിസാമി പൊതുവാച്ചേരി, റഷീദ് ഫൈസി പൊറോറ, സക്കരിയ ദാരിമി, എൻ.എ സിദ്ധീഖ് പങ്കെടുത്തു.

രണ്ടാമത് സർഗലയ സാഹിത്യ പ്രതിഭാ പുരസ്കാരം സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. സി.കെ അബ്ദു റഹ്മാൻ ഫൈസിക്ക് വൈകീട്ട് നടക്കുന്ന ചടങ്ങിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ സമ്മാനിക്കും. ത്വാഖ അഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

#SKSSF #StateSargalaya #Thaliparamba #CulturalFestival #ArtCelebration #Youth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia